സൈബർ ആക്രമണം: പോരാട്ടം തുടരുമെന്ന് മെലാനിയ ട്രംപ്
text_fieldsവാഷിങ്ടൺ: തെൻറ വിമർശകർക്ക് മറുപടിയുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭാര്യ മെലാനിയ ട്രംപ് രംഗത്തെത്തി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ഒാൺലൈൻ ആക്രമണത്തിന് എതിരെയുള്ള തെൻറ പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അവർ വിമർശകരുടെ വായടച്ചത്.
താൻ ഇൗ വിഷയം പറയുേമ്പാൾ ജനങ്ങൾ സംശയത്തോടെയാണ് കാണുകയെന്ന് അറിയാമെന്നും അതിെൻറ പേരിൽ ഏറെ വിമർശിക്കപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു. തനിക്ക് ശരിയെന്നു ബോധ്യമുള്ള കാര്യങ്ങൾ താൻ നിർത്തില്ല. കുട്ടികെളയും അടുത്ത തലമുറെയയും സഹായിക്കുകയെന്ന ലക്ഷ്യമാണുള്ളതെന്നും മെലേനിയ പറഞ്ഞു.
