Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആണവപരീക്ഷണം:...

ആണവപരീക്ഷണം: ഉത്തരകൊറിയ സൈനിക നടപടി നേരിടേണ്ടി വരുമെന്ന്​ അമേരിക്ക

text_fields
bookmark_border
mattis
cancel

വാഷിങ്​ടൺ: ആണവപരീക്ഷണം തുടർന്നാൽ ഉത്തരകൊറിയ സൈനിക നടപടി നേരിടേണ്ടി വരുമെന്ന​ മുന്നറിയിപ്പുമായി യു.എസ്​ പ്രതിരോധ സെക്രട്ടറി ജെയിംസ്​ മാറ്റിസ്​. അനധികൃതമായ ആണവപരീക്ഷണങ്ങളിലൂടെയും മിസൈലുകളിലൂടെയും ഉത്തരകൊറിയ അയൽ രാജ്യങ്ങൾക്ക്​ മേലുള്ള ഭീഷണി വർധിപ്പിക്കുകയാണെന്നും മാറ്റിസ്​ കുറ്റപ്പെടുത്തി.

അന്താരാഷ്​ട്ര നിയമങ്ങളൊന്നും പരിഗണിക്കാതെയാണ്​ ഉത്തരകൊറിയയുടെ ഇപ്പോഴത്തെ പ്രവർത്തനം. ഇതിന്​ തടയിടാനായി ദക്ഷിണകൊറിയയുമായി ചേർന്ന്​ പ്രവർത്തിക്കുമെന്നും ജെയിംസ്​ മാറ്റിസ്​ പറഞ്ഞു.

കഴിഞ്ഞ സെപ്​തംബറിൽ ആറാമത്തെ അണുപരീക്ഷണം ഉത്തരകൊറിയ നടത്തിയിരുന്നു. ഇതിന്​ മുമ്പ്​ അമേരിക്കയേയും മറ്റ്​ അയൽരാജ്യങ്ങളെയും ലക്ഷ്യമിട്ട്​ നിരവധി മിസൈലുകൾ പരീക്ഷിച്ചിരുന്നു ​ . ഇതിനെ തുടർന്ന്​ കൊറിയക്കതിരെ ശക്​തമായ നിലപാടുമായി അമേരിക്കയും സഖ്യരാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ജെയിംസ്​ മാറ്റിസി​​െൻറ പ്രസ്​താവന​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreaworld newsJames Mattisus defence secretarymalayalam news
News Summary - Mattis: North Korea nuclear threat accelerating-World news
Next Story