ലാസ്വെഗാസ് വെടിവെപ്പ്: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല
text_fieldsലാസ്വെഗാസ്: നഗരത്തിലെ റൂട്ട് 91 ഹാർവെസ്റ്റ് ഫെസ്റ്റിെൻറ ഭാഗമായ സംഗീതനിശ അവസാന മണിക്കൂറുകളിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു ആകാശത്തുനിന്നോണം തുടർച്ചയായി വെടിമുഴക്കമെത്തിയത്. ആവേശം തലക്കുപിടിച്ച ആരോ പടക്കമെറിഞ്ഞതാകാമെന്നാണ് ആൾക്കൂട്ടം ആദ്യം കരുതിയത്. അതിനിടെ വെടിയേറ്റ് ചോരയിൽ കുളിച്ച് ചുറ്റും പിടഞ്ഞുവീഴുന്നവരുടെ എണ്ണം കൂടിയതോടെ സംഗീതം പെയ്ത സദസ്സ് ആർത്തനാദത്തിലേക്ക് വഴിമാറി. ജാസൺ ആൽഡിയെൻറ പാട്ടുകൾ പൊടുന്നനെ നിലച്ചു. വഴിതേടി ഒാടുന്നവർക്കാകെട്ട, മരണത്തിൽനിന്ന് എവിടെ ഒളിക്കുമെന്നതു മാത്രമായി ചിന്ത. പരിപാടി നടന്ന വേദിയിൽനിന്ന് 400 വാര അകലെയുള്ള ഹോട്ടൽ കെട്ടിടത്തിെൻറ 32ാം നിലയിൽനിന്നായിരുന്നു സ്റ്റീഫൻ പാഡോക് എന്ന 64കാരൻ 10 തോക്കുകളുമായി തുടരെ നിറയൊഴിച്ചത്.
പ്രാദേശിക സമയം 10.08ന് ആരംഭിച്ച ആക്രമണം 10-15 മിനിറ്റ് നീണ്ടുനിന്നു. സദസ്സ് തിങ്ങിനിറഞ്ഞതായതിനാൽ ഒാരോ വെടിയുണ്ടയും കൃത്യമായി ആളുകൾക്കുമേൽതന്നെ പതിച്ചത് ദുരന്തവ്യാപ്തി വർധിപ്പിച്ചു. സദസ്സും വേദിയും ഒരുപോലെ ആക്രമി ലക്ഷ്യമിെട്ടങ്കിലും അൽഡിയനെയും സഹായികളെയും രക്ഷപ്പെടുത്താനായത് തുണയായി. ഇടവിട്ട് വെടിയൊച്ചകൾ നിലച്ചപ്പോഴൊക്കെയും പരസ്പരം സഹായിച്ചും പ്രതിയെ തിരഞ്ഞും ആൾക്കൂട്ടം നടത്തിയ നീക്കങ്ങൾക്കു പക്ഷേ, കാര്യമായ ഫലം ചെയ്യാനായില്ല.
ആക്രമിയെ കണ്ടെത്തി പൊലീസ് ഹോട്ടൽ വളഞ്ഞ് മുകളിലെത്തുേമ്പാഴേക്ക് എല്ലാം അവസാനിച്ചിരുന്നു. പ്രതി ജീവനറ്റു താഴെ കിടക്കുേമ്പാൾ ചുറ്റുമുണ്ടായിരുന്നത് 10 തോക്കുകൾ. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. വിവരമറിഞ്ഞ് സ്തബ്ധനായിപ്പോയെന്നും സ്റ്റീഫൻ ഇതു ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും സഹോദരനും പറഞ്ഞു.
ഭീകരബന്ധം തള്ളി പൊലീസ്
െഎ.എസ് വെബ്സൈറ്റായ അമാഖ് ആക്രമണം തങ്ങൾ നടത്തിയതെന്ന് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും പൊലീസ് മുഖവിലക്കെടുത്തിട്ടില്ല.
സഹായിയായി ഒരു വനിത കൂടിയുണ്ടെങ്കിലും അവർ ആക്രമണത്തിൽ പങ്കാളിയായിട്ടില്ലെന്ന് പൊലീസ് പറയുന്നു. മരിലോ ഡാൻലി എന്ന 62കാരി ആക്രമണം നടക്കുേമ്പാൾ രാജ്യത്തില്ലെന്നും അവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കൂട്ടക്കൊലക്ക് വിദേശ തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്നും ആക്രമണത്തിെൻറ യഥാർഥ കാരണം അന്വേഷിച്ചുവരുകയാണെന്നുമാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിശദീകരണം.
അമേരിക്കൻ ചരിത്രത്തിലെ വലിയ കൂട്ടക്കൊല
അമേരിക്കയിൽ ഒരു തോക്കുധാരി നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് തിങ്കളാഴ്ച ലാസ് വെഗാസിൽ നടന്നത്. ഒാർലാൻഡോ നൈറ്റ്ക്ലബിൽ കഴിഞ്ഞ വർഷമുണ്ടായ വെടിവെപ്പിൽ 49 പേരായിരുന്നു കൊല്ലപ്പെട്ടത്. ഇത്തവണ കൊല്ലപ്പെട്ടത് 50ലേറെ പേരാണെന്നതിനു പുറമെ 400ലേറെ പേർക്ക് പരിക്കുമുണ്ട്.
2007ൽ വിർജീനിയയിൽ ദക്ഷിണ കൊറിയക്കാരനായ വിദ്യാർഥി നടത്തിയ ആക്രമണത്തിൽ 32 പേരും 2012ൽ സാൻഡിഹുക്കിൽ 20കാരനായ അമേരിക്കക്കാരെൻറ ആക്രമണത്തിൽ 26 പേരും കൊല്ലപ്പെട്ടിരുന്നു. 1991ൽ ടെക്സസ് റസ്റ്റാറൻറിൽ 22 പേരും 2015ൽ സാൻ ബെർനാർഡിനോയിൽ 14 പേരും 2009ൽ ഫോർട് ഹുഡ് സൈനികതാവളത്തിൽ 13 പേരും സമാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. തോക്കുധാരികൾ ആക്രമണം നടത്തുന്ന സംഭവങ്ങൾ രാജ്യത്ത് വർധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
