Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിലെ ടെക്സാസിൽ...

അമേരിക്കയിലെ ടെക്സാസിൽ വെടിവെപ്പ്; അഞ്ച് മരണം VIDEO

text_fields
bookmark_border
texas-shootting
cancel

ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സാസിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ മരിച്ചു. 21 പേർക്ക് പരിക്ക്. ഏഴു പേരുടെ നിലഗുരുതരമാണ്. പരിക്കേറ്റവരിൽ ഒരു വയസ് പ്രായമുള്ള കുട്ടിയുമുണ്ട്.

വാഹനമോടിക്കുന്നതിനിടെ അക്രമി ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പടിഞ്ഞാറൻ നഗരങ്ങളായ ഒഡെസ - മിഡ് ലാൻഡ് പാതയിലായിരുന്നു സംഭവം. തപാൽ വകുപ്പിന്‍റെ വാഹനം മോഷ്ടിച്ചാണ് അജ്ഞാതൻ ആക്രമണം നടത്തിയത്.

അക്രമിയെ പിന്നീട് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.

കഴിഞ്ഞ ആഴ്ച ടെക്സാസിലെ എൽപാസോയിലുണ്ടായ വെടിവെപ്പിൽ 22 പേർ കൊല്ലപ്പെടുകയും 24 പേർ പരിക്കേൽക്കുകയും ചെയ്തിരുന്നു.

Show Full Article
TAGS:Texas Mass Shooting Mass shooting Americas world news malayalam news 
News Summary - Mass Shooting After Texas; Five Killed, 21 Injured -World News
Next Story