Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2019 5:59 PM GMT Updated On
date_range 2 Oct 2019 5:59 PM GMTപാക് ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്തിയേക്കാമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിൽ പാക് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് യു.എസ് മുന്നറിയിപ്പ്. അതിർത്തി മേഖലകളിൽ പാക് സർക്കാർ നിയന്ത്രിച്ചുനിർത്തിയ ഭീകര സംഘടനകൾ നുഴഞ്ഞുകയറിയേക്കാമെന്ന് ഇന്തോ- പസഫിക് സുരക്ഷകാര്യ ചുമതലയുള്ള അസി. സെക്രട്ടറി രൻഡാൾ ശ്രിവർ പറഞ്ഞു.
അതേ സമയം, ഇത്തരം വിഷയങ്ങളിൽ പാകിസ്താന് ചൈനയുടെ സഹായമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ വിഷയത്തിൽ പാകിസ്താന് ചൈനയുടെ പിന്തുണ നയതന്ത്രപരവും രാഷ്ട്രീയവും മാത്രമാണെന്നും റൻഡാൾ പ്രതികരിച്ചു.
Next Story