പറന്നുകൊണ്ടിരുന്ന വിമാനത്തിൽനിന്ന് മൃതദേഹം താഴേക്കു വീണു
text_fields
മെക്സികോ സിറ്റി: മെക്സികോയിലെ സിനലോവയിൽ പറന്നുകൊണ്ടിരുന്ന വിമാനത്തിൽനിന്ന് വീണ മൃതദേഹം ആശുപത്രിക്കുമുകളിൽ പതിച്ചു. എൽദൊറാഡോ നഗരത്തിലുള്ള െഎ.എം.എസ്.എസ് ആശുപത്രിക്കുമുകളിലാണ് മൃതദേഹം വീണതെന്ന് പൊതു ആരോഗ്യ സേവന ഉദ്യോഗസ്ഥൻ പറഞ്ഞു. മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമാണ് സിനലോവ. ആശുപത്രിക്കുമുകളിലൂടെ താഴ്ന്നുപറന്ന വിമാനത്തിൽനിന്ന് ഒരാളെ പുറത്തേക്കെറിയുന്നതായി കണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ, മൃതദേഹം വിമാനത്തിൽനിന്ന് എറിഞ്ഞതാണെന്ന് സിനലോവ ഡെപ്യൂട്ടി അറ്റോർണി ജനറൽ ജീസസ് മാർട്ടിൻ റോബ്ലെസ് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹത്തിൽ കണ്ട പരിക്കുകൾ വീഴ്ചയുടെ ആഘാതത്തിൽ ഉണ്ടായതാകാമെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്തിൽനിന്ന് വീഴുേമ്പാൾ ഇയാൾക്ക് ജീവനുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു. സിനലോവക്കടുത്തുള്ള പ്രദേശങ്ങളിൽനിന്ന് മറ്റ് രണ്ട് മൃതദേഹങ്ങൾകൂടി കണ്ടെത്തിയിട്ടുണ്ട്. ഒരേ വിമാനത്തിൽനിന്നാണ് എല്ലാ മൃതദേഹങ്ങളും താഴേക്കിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാർഷികമേഖലയായതിനാൽ പ്രദേശത്ത് മരുന്നടിക്കുന്നതിന് വിമാനങ്ങൾ താഴ്ന്നു പറക്കുന്നത് സാധാരണയാണ്. മയക്കുമരുന്ന് വിൽപന നടത്തുന്ന േജാഖ്വിൻ ചാപോ ഗുസ്മാെൻറ പ്രവർത്തനമണ്ഡലമാണ് സിനലോവ. ഇയാളെ 2016ൽ അറസ്റ്റ് ചെയ്തിരുന്നു. ഗുസ്മാനെ ഇൗ വർഷം യു.എസിന് കൈമാറുകയും ചെയ്തു.
ഗുസ്മാെൻറ അറസ്റ്റിനുശേഷം പ്രദേശത്തെ സുരക്ഷാസംവിധാനങ്ങൾ താളംതെറ്റിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
