ട്രംപിനെ പിന്തുണച്ച് മുൻ മിസ് ഇന്ത്യ
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് മുൻ മിസ് ഇന്ത്യ മനസ്വിനി മംഗായ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹിലരിയെക്കാൾ ട്രംപ് പ്രസിഡൻറാകുന്നതാണ് നല്ലതെന്നും മനസ്വനി വ്യക്തമാക്കി.
നമുക്കാവശ്യം ഒരു ബിസിനസ്മാനെയാണെന്നും ആദ്യമായാണ് യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ഇന്ത്യക്കാരും ഹിന്ദുക്കളും ഇത്ര പ്രാധാന്യം നൽകുന്നതെന്നും ന്യൂയോർക് സിറ്റിയിലെ ട്രംപിെൻറ പ്രചാരക കൂടിയായ മനസ്വനി പറഞ്ഞു.
ചൊവ്വാഴ്ചയാണ് 20 കോടി വോട്ടര്‍മാര്‍ ട്രംപിന്‍െറയും ഹിലരിയുടെയും ഭാവി നിര്‍ണയിക്കുക. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ കൂടുതല്‍ വോട്ടര്‍മാരുടെ പിന്തുണയുറപ്പാക്കാന്‍ അവസാനവട്ടശ്രമവുമായി ഹിലരിയുടെയും ട്രംപിന്‍െറയും പ്രചാരകര്‍ രംഗത്തുണ്ട്. 3.7 കോടി വോട്ടര്‍മാര്‍ ഇതിനകം മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
