Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൂം ചാറ്റിൽ 20 പേർ...

സൂം ചാറ്റിൽ 20 പേർ നോക്കി നിൽക്കെ മകൻ പിതാവിനെ കുത്തിക്കൊന്നു

text_fields
bookmark_border
murder
cancel

ന്യൂയോർക്ക്​: സൂം ചാറ്റിൽ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ മകൻ പിതാവിനെ കൊലപ്പെടുത്തി. 20 പേർ നോക്കി നിൽക്കെയാണ്​ പിന്നിലൂടെയെത്തിയ മകൻ പിതാവിനെ കുത്തിക്കൊന്നത്​. യു.എസിലെ ന്യൂയോർക്കിൽ വ്യാഴാഴ്​ചയായിരുന്നു സംഭവം. 
    
72കാരനായ ഡ്വെയ്​റ്റ്​ പവർ എന്നയാളാണ്​ 32കാരനായ മകൻ തോമസ്​ സ്​കള്ളി പവറി​​െൻറ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​. കൃത്യം നടത്തിയ ശേഷം പൊലീസെത്തും മുമ്പ്​ ഇയാൾ ജനാല വഴി ചാടി രക്ഷപ്പെട്ടു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളെ പൊലീസ്​ പിടികൂടി. 

വിഡിയോ ചാറ്റിൽ കൊലപാതകത്തിന്​ സാക്ഷികളായവർ വിളിച്ചറിയിച്ചതിനെ തുടർന്നാണ്​ പൊലീസ്​ ​െഡ്വയ്​റ്റ്​ പവറി​​െൻറ വീട്ടിലെത്തിയത്​. കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. 

ചാറ്റിനിടെ ഡ്വെയ്​റ്റ്​ പെ​ട്ടെന്ന്​ പിന്നിലെക്ക്​ മറിഞ്ഞു വീഴുന്നതും നഗ്​നനായി കാണപ്പെട്ട മകൻ ആക്രമിക്കുന്നതുമാണ്​ കണ്ടത്​. പൊലീസിന്​ വിവരം ലഭിച്ചെങ്കിലും ഡ്വെയ്​റ്റ്​ താമസിക്കുന്ന സ്ഥലത്തെ കുറിച്ച്​ അറിയാത്തതിനാൽ വീട്​ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി. 

ഏത്​ തരത്തിലുള്ള വിഡിയോ കോൺഫറൻസ്​ ആണ്​ നടന്നതെന്ന കാര്യം പൊലീസ്​ വ്യക്തമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsZoom Chat
News Summary - Man Murdered By Son During Zoom Chat, Cops Say -world news
Next Story