Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅയൽക്കാരുടെ ശല്യം...

അയൽക്കാരുടെ ശല്യം സഹിക്കാതായി; ഒടുവിൽ ഡ്രോൺ ഉപയോഗിച്ച് പടക്കമെറിഞ്ഞ് ഓടിച്ചു (video)

text_fields
bookmark_border
drone-attack-17-7-19.jpg
cancel

ടെക്സാസ്: അയൽക്കാരുടെ ശല്യം സഹിക്കവയ്യാതായാൽ എന്ത് ചെയ്യും ‍? പല ഉത്തരങ്ങളും വന്നേക്കാം. എന്നാൽ, അമേരിക്കയിലെ ടെക്സാസിലെ ഒരു ഗൃഹനാഥൻ ചെയ്തത് കേട്ടാൽ ആരുമൊന്ന് ഞെട്ടും.

ഡ്രോൺ വിമാനം ഉപയോഗിച്ച് അയൽക്കാരെ പടക്കമെറിഞ്ഞ് ഓടിക്കുകയാണ് ഇയാൾ ചെയ്തത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലാവുകയും ചെയ്തു.

അയൽക്കാർ വലിയ ശബ്ദത്തിൽ പാട്ടുവെച്ചതാണ് ഗൃഹനാഥനെ പ്രകോപിപ്പിച്ചത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിർത്താതായതോടെ കടുത്ത പ്രയോഗം തന്നെ നടത്തുകയായിരുന്നു. ഡ്രോണിൽനിന്ന് തുടരെ തുടരെ പടക്കമെറിയുന്നതും ആളുകൾ ചിതറിയോടുന്നതും വീഡിയോയിൽ കാണാം.

Show Full Article
TAGS:drone texas attack on neighbor world news malayalam news 
News Summary - man hits neighbours with fireworks via drone -world news
Next Story