Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാൽനട യാത്രക്കാർക്ക് ഇടയിലേക്ക് വാൻ ഇടിച്ചു കയറ്റി; 10 മരണം
text_fieldsbookmark_border
ടൊറേൻറാ: കാനഡയിലെ ടോറന്‍റോയില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് വാനിടിച്ച് കയറ്റി. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. വാനിെൻറ ഡ്രൈവറായ 25കാരൻ അലേക് മിനസ്സിയാനെ പൊലീസ് അറസ്റ് ചെയ്തു.
ടോറന്‍റോയില്‍ തിരക്കുള്ള സമയത്തായിരുന്നു ആക്രമണം. എന്നാല്‍ ആക്രമണമാണെന്നോ കാരണമെന്തെന്നോ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
അമിത വേഗതയില്‍ വന്ന വാഹനം മനഃപൂര്‍വം ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മുന്നിലുണ്ടായിരുന്ന എല്ലാവരെയും ഇടിച്ചിട്ടു. ഉച്ച ഭക്ഷണ സമയമായതിനാല്‍ റോഡില്‍ തിരക്കുണ്ടായിരുന്നു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
