സെൽഫിക്കിടെ യു.എസിൽ കൊക്കയിൽ വീണ് മലയാളി ദമ്പതികൾ മരിച്ചു
text_fieldsതലശ്ശേരി/കോട്ടയം: അമേരിക്കയിലെ കാലിഫോർണിയയിൽ സെൽഫിയെടുക്കുന്നതിനിടെ കൊക്കയിൽ വീണ് മലയാളി ദമ്പതികൾ മരിച്ചു. തലശ്ശേരി കതിരൂർ ‘ഭാവുക’ത്തിൽ വിഷ്ണു (29), ഭാര്യ മീനാക്ഷി(29) എന്നിവരാണ് മരിച്ചത്. ട്രക്കിങ്ങിനിടെ പർവതനിരകളിൽനിന്നും സെൽഫിയെടുക്കുന്നതിനിടെ തെന്നിവീണാണ് അപകടമെന്ന് കരുതുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. കീശയിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയിൽ നിന്നാണ് തിരിച്ചറിഞ്ഞത്.
വിഷ്ണു കാലിഫോർണിയയിലെ സിഡ്കോ സോഫ്റ്റ്വെയർ കമ്പനി എൻജിനീയറാണ്. ബുധനാഴ്ച ഓഫിസിലെത്താതായതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷിക്കുന്നതിനിടെയാണ് മരണവിവരം അറിഞ്ഞത്. കതിരൂർ ശ്രേയസ് ഹോസ്പിറ്റലിലെ ഡോ. എം.വി. വിശ്വനാഥ്-ഡോ. സി. സുഹാസിനി ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരൻ: ജിഷ്ണു. കോട്ടയം യൂനിയന്‍ ക്ലബിനു സമീപത്തെ രാമമൂര്‍ത്തി-ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി. ഇരുവരും ചെങ്ങന്നൂരിലെ െഎ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിൽ സഹപാഠികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
