Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചന്ദ്രനിൽ നിന്ന്​ നീൽ...

ചന്ദ്രനിൽ നിന്ന്​ നീൽ ആംങ്​സ്​ട്രോങ്​ കൊണ്ടുവന്ന മണ്ണ്​​ 11 കോടി രൂപക്ക്​ ലേലത്തിൽ വിറ്റു

text_fields
bookmark_border
ചന്ദ്രനിൽ നിന്ന്​ നീൽ ആംങ്​സ്​ട്രോങ്​ കൊണ്ടുവന്ന മണ്ണ്​​  11 കോടി രൂപക്ക്​ ലേലത്തിൽ വിറ്റു
cancel

ന്യൂയോർക്ക്​:  നീൽ ആംങ്​സ്​​ട്രോങ്​ ചന്ദ്രനിൽ നിന്ന്​ കൊണ്ടുവന്ന മണ്ണ്​ 11.6 കോടി രൂപക്ക്​ ലേലത്തിൽ വിറ്റു. 1969 ലെ അപ്പോളൊ 11 ബഹിരാകാശ യാത്രയിൽ ഉപയോഗിച്ചിരുന്ന ബാഗും അഞ്​ജാതൻ ലേലത്തിലെടുത്തു. വെളുത്ത ബാഗിൽ ഇ​േപ്പാഴും ചന്ദ്ര​നിൽ പോയതി​​​​െൻറ അടയാളങ്ങളായ ചെറിയ കല്ലുകളും ​െപാടിയും ഉണ്ട്​. സ്വകാര്യ വ്യക്​തിയു​െട കൈയിലായിരുന്നു ബാഗും മണ്ണും. നിയമ പോരാട്ടങ്ങൾക്കൊടുവിലാണ്​ അപ്പോളോ 11 മിഷ​​​​െൻറ ഏക അടയാളമായിരുന്ന ഇവ ലേലത്തിൽ ​െവക്കുന്നതിന്​ അനുമതി ലഭിച്ചത്​. 

ബഹിരാകാശ പേടകം ഭൂമിയിൽ തിരിച്ചെത്തിയ ശേഷം ഏകദേശം അതിലെ എല്ലാ വസ്​തുക്കളും സ്​മി​ത്​സോണിയൻ മ്യൂസിയത്തിലേക്ക്​ മാറ്റിയിരുന്നു. എന്നാൽ മ്യുസിയത്തിലേക്ക്​ മാറ്റുന്നതിന്​ തയാറാക്കിയ പട്ടികയിൽ നിന്ന്​ അബദ്ധത്തിൽ മണ്ണടങ്ങിയ ബാഗ് ​ഒഴിവാകുകയായിരുന്നു. ഇത്​ ജോൺസൺ സ്​പേസ്​ ​െസൻററിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 64015 രൂപക്ക്​ 2015ൽ സർക്കാർ ഒരു അഭിഭാഷകന്​ ലേലത്തിൽ വിറ്റതാണ്​ വസ്​തു. നാസ പിന്നീട്​ അത്​ തിരിച്ചു പിടിക്കാൻ ശ്രമിച്ചെങ്കിലും നിയമപരമായി അഭിഭാഷകനു തന്നെയാണ്​ ഉടമസ്​ഥാവകാശമെന്ന്​ കോടതി  വിധിച്ചു. അതോടെയാണ്​ പുതിയ ലേലം നടന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auctionworld newsmalayalam newsMoon dust bagApollo 11traces of MoonJohnson Space Center
News Summary - lunar dust with bag sold for 18 lakh - america news
Next Story