ബ്രസീലിയൻ മുൻ പ്രസിഡൻറ് ലുല ദ സിൽവ കീഴടങ്ങി
text_fieldsസാവോ പോളോ: അഴിമതികേസിൽ 12 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ബ്രസീലിയൻ മുൻ പ്രസിഡൻറ് ലൂയിസ് ഇസാസിയോ ലുല ദ സിൽവ കീഴടങ്ങി. രണ്ട് ദിവസമായി സ്റ്റീൽവർക്കഴേ്സ് യൂനിയൻ ഒാഫീസിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
ശനിയാഴ്ച രാത്രിയോട് സ്വന്തം ഒാഫീസിലെത്തിയ അദ്ദേഹം പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. നേരത്തെ അറസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ട് സിൽവ നൽകിയ ഹരജി ബ്രസീൽ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സിൽവ കീഴടങ്ങിയിരിക്കുന്നത്.
2018ലെ തെരഞ്ഞെടുപ്പിൽ ലൂലക്ക് വിജയസാധ്യതയുള്ളതായി പ്രവചനമുണ്ടായിരുന്നു. ബ്രസീലിലെ പൊതുമേഖല എണ്ണക്കമ്പനിയായ പെട്രോബ്രാസിെൻറ നിർമാണ പ്രവർത്തനങ്ങൾക്കായി ഒ.എ.എസ് എന്ന സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിക്ക് കരാർ നൽകിയതിന് കൈക്കൂലി വാങ്ങിയെന്നാണ് ലൂലക്കെതിരായ ആരോപണം. കേസിൽ ലൂലയെ ഒമ്പതരവർഷം ശിക്ഷിച്ചുെകാണ്ട് ഉത്തരവിട്ട 2017ലെ കീഴ്കോടതി വിധിയാണ് ഇപ്പോൾ അപ്പീൽ കോടതി ശരിവെച്ചിരിക്കുന്നത്. ശിക്ഷ 12 വർഷമായി വർധിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
