Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിനെ കൊല്ലണമെന്ന് ...

ട്രംപിനെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് ട്വീറ്റ് വര്‍ഷം

text_fields
bookmark_border
ട്രംപിനെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് ട്വീറ്റ് വര്‍ഷം
cancel

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിനെ കൊല്ലണമെന്ന ആഹ്വാനവുമായി മൈക്രോ ബ്ളോഗിങ് സൈറ്റായ ട്വിറ്ററില്‍ സന്ദേശങ്ങള്‍ പ്രവഹിക്കുന്നതായി റിപ്പോര്‍ട്ട്. വിഷയം ഗൗരവത്തിലെടുത്ത യു.എസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ട്രംപിനെയും വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മൈക്ക് പെന്‍സിനെയും വകവരുത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നവര്‍, അസാസിനേറ്റ് ട്രംപ് എന്ന ഹാഷ്ടാഗോടുകൂടിയാണ് സന്ദേശം പ്രചരിപ്പിക്കുന്നത്.

Show Full Article
TAGS:Donald Trump 
News Summary - love trump hate
Next Story