Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവൈറസ്​ വവ്വാലിൽ...

വൈറസ്​ വവ്വാലിൽ നിന്നല്ല, സംശയം വുഹാനിലെ ലാബ്​; എല്ലാം കണ്ടെത്തുമെന്ന്​​ ട്രംപ്​

text_fields
bookmark_border
വൈറസ്​ വവ്വാലിൽ നിന്നല്ല, സംശയം വുഹാനിലെ ലാബ്​; എല്ലാം കണ്ടെത്തുമെന്ന്​​ ട്രംപ്​
cancel

വാഷിങ്​ടൺ: 37000ത്തോളം അമേരിക്കക്കാരുടെ ജീവനെടുത്ത കോവിഡ്​ 19 വൈറസ് വുഹാനിലെ ലാബില്‍ നിന്ന് 'പുറത്തുചാടിയതാണോ' എന്നതിനെ കുറിച്ച് അമേരിക്ക അന്വേഷിക്കുകയാണെന്ന് പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപ്. ഞങ്ങൾ അതിനെ കുറിച്ച്​ അന്വേഷണത ്തിലാണ്​. ഇൗ ആരോപണം അർഥവത്താണെന്ന്​ തോന്നുന്നു -വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

ഒരു പ്രത്യേകതരം വവ്വാലില്‍ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അങ്ങനെയൊരു വവ്വാല്‍ ആ പ്രദേശത്തില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ. മാത്രമല്ല അങ്ങനെയൊരു വവ്വാലിനെ ആ ​പ്രദേശത്തുള്ള വെറ്റ് മാര്‍ക്കറ്റില്‍ വില്‍പനയ്ക്ക് വെച്ചിട്ടില്ല. 40 മൈല്‍ അകലെയാണ് അതുണ്ടായിരുന്നതെന്നും ട്രംപ്​ കൂട്ടിച്ചേർത്തു. എന്തായാലും പുറത്തുവരുന്ന റിപ്പോർട്ട്​ പ്രകാരം അമേരിക്കയിലെ ഇൻറലിജൻസ്​ വിഭാഗം ചൈനയിലെ വിവാദ ലാബിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്​.

വിചിത്രമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്​. എന്നാൽ എല്ലാത്തി​​െൻറയും ഉത്തരം ഞങ്ങള്‍ കണ്ടെത്തും. തീവ്രമായ അന്വേഷണമാണ് പുരോഗമിക്കുന്നത്​. വൈകാതെ വുഹാനിലെ ലെവൽ- IV ലാബിന് അമേരിക്ക നല്‍കിവരുന്ന ഗ്രാൻറ്​ അവസാനിപ്പിക്കും. ഒബാമ ഭരണകൂടം 3.7 മില്യൺ ഡോളറാണ്​ അവർ നൽകിയിരുന്നത്​. എത്രയും പെട്ടന്ന്​ ഗ്രാൻറ്​ നൽകുന്നത്​ അവസാനിപ്പിക്കും - ട്രംപ് അറിയിച്ചു.

കൊറോണ വൈറസ് വുഹാനിലെ ലാബില്‍നിന്ന് പുറത്തുകടന്നതാണോ എന്നതുമായി ബന്ധപ്പെട്ട്​ അമേരിക്ക അന്വേഷണം നടത്തുന്നതായി ഫോക്‌സ് ന്യൂസ് മുമ്പ്​ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപി​​െൻറ വാർത്ത സമ്മേളനത്തിൽ അതുമായി ബന്ധപ്പെട്ട പ്രസ്​താവന വന്നതോടെ അത്​ സ്​ഥിരീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19​Covid 19Donald Trump
News Summary - Looking into reports that coronavirus escaped from Wuhan lab Donald Trump-world news
Next Story