വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡൻറ് ബിൽ ക്ലിൻറനും വൈറ്റ് ഹൗസ് ജീവനക്കാരിയായിരുന്ന മോണിക്ക ലെവിൻസ്കിയും തമ ്മിലുള്ള ബന്ധം പുറംലോകത്തെ അറിയിച്ച ലിൻഡ ട്രിപ് (70) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കൊളംബിയയിലായിരുന്നു അന്ത്യം.
മോണിക്ക ലെവിൻസ്കിയുടെ സുഹൃത്തായിരുന്നു ഇവർ. ഒരിക്കൽ സ്വകാര്യ േഫാൺ സംഭാഷണത്തിനിടെ ക്ലിൻറനും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലെവിൻസ്കി ലിൻഡയോട് വെളിപ്പെടുത്തി. ഇത് റെക്കോഡ് ചെയ്ത് ലിൻഡ അഭിഭാഷകനായിരുന്ന കെന്നത്ത് സ്റ്റാറിനു നൽകുകയായിരുന്നു.
സംഭവം പുറത്തായതോടെ ഇംപീച്ച്മെൻറ് അടക്കമുള്ള നടപടികൾ നേരിടേണ്ടിവന്നു ക്ലിൻറൻ. പ്രതിനിധിസഭയിൽ പാസായ ഇംപീച്ച്മെൻറ് ബിൽ സെനറ്റിൽ പരാജയപ്പെടുകയായിരുന്നു.