വംശീയവിവേചനത്തിനെതിരെ പോരാടിയ ലിൻഡ ബ്രൗൺ അന്തരിച്ചു
text_fieldsവാഷിങ്ടൺ: യു.എസിലെ പൊതുവിദ്യാലയങ്ങളിൽ നിലനിന്ന വംശവെറിക്കും വെള്ളക്കാരുടെ മേധാവിത്വത്തിനുമെതിരെ പോരാടി ചരിത്രപരമായ മാറ്റത്തിന് കാരണക്കാരിയായ ലിൻഡ ബ്രൗൺ(75) അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം.
മരണകാരണം പുറത്തു വിട്ടിട്ടില്ല. ഒരു കാലത്ത് യു.എസിൽ നില നിന്ന സാമൂഹിക അനീതിക്കെതിരെ ലിൻഡയും കുടുംബവും നടത്തിയ നിയമയുദ്ധമാണ് വംശീയവിവേചനത്തിന് പരിഹാരം കണ്ടത്. യു.എസിലെ കാൻസസ് സംസ്ഥാനത്തായിരുന്നു ലിൻഡയും കുടുംബവും താമസിച്ചിരുന്നത്. പിതാവ് ലിൻഡയെ വെള്ളക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയത്തിൽ ചേർക്കാനൊരുങ്ങിയെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടു. കറുത്ത വർഗക്കാരായ പല കുട്ടികൾക്കും ഇൗ ദുരവസ്ഥ നേരിടേണ്ടി വന്നപ്പോൾ ലിൻഡയും കുടുംബവും ‘നാഷനൽ അസോസിയേഷൻ ഫോർ ദ അഡ്വാൻസ്മെൻറ് ഒാഫ് കളേർഡ് പീപ്ളിെൻറ(എൻ.എ.എ.സി.പി)’ നിയമസഹായത്തോടെ ഇതിനെതിരെ കോടതിയെ സമീപിച്ചു.
നിയമയുദ്ധത്തിനൊടുവിൽ 1954 േമയ് 17ന് യു.എസിെൻറ ചരിത്രത്തിൽ ഇടം നേടിയ വിധി വന്നു. യു.എസിൽ 1896 മുതൽ തുടർന്നുവന്ന ‘തുല്യമെങ്കിലും േവറിട്ട്’ എന്ന തത്ത്വത്തെ എടുത്തുമാറ്റി രാജ്യത്തെ വിദ്യാലയങ്ങളിൽ വംശീയവിവേചനം അവസാനിപ്പിച്ചതായി യു.എസ് സുപ്രീംകോടതി വിധി പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
