ലിമോസിൻ കാർ അപകടത്തിൽപെട്ട് 20 പേർ മരിച്ചു
text_fieldsന്യൂയോർക്: ജന്മദിനാഘോഷത്തിന് പോവുകയായിരുന്ന ലിമോസിൻ കാർ അപകടത്തിൽപെട്ട് ന്യൂയോർകിൽ 20 പേർ മരിച്ചു. അമേരിക്കയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ റോഡപകടമെന്ന് വിഷേശിപ്പിക്കപ്പെട്ട സംഭവത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ടുപേർ കാൽനടയാത്രക്കാരാണ്. നാലു സഹോദരിമാരും ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ള സംഘമാണ് കാറിലുണ്ടായിരുന്നത്.
സഹോദരിമാരിൽ ഏറ്റവും ഇളയയാളുടെ 30ാം ജന്മദിനാഘോഷത്തിന് പോവുകയായിരുന്നു ഇവർ. സൂചന ബോർഡിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ സമീപത്തെ മറ്റൊരു വാഹനത്തിലും കാൽനടയാത്രക്കാരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആഘോഷത്തിന് പോവുകയായിരുന്ന 17പേരും ഡ്രൈവറുമടക്കം കാറിലുണ്ടായിരുന്ന മുഴുവൻ ആളുകളും മരിച്ചു. ന്യൂയോർകിൽനിന്ന് 270 കിലോമീറ്റർ വടക്ക് ശനിയാഴ്ച വൈകീട്ടാണ് സംഭവം.
വിനോദസഞ്ചാര മേഖലയായ ഇവിടെ ആഘോഷങ്ങൾക്ക് നിരവധിപേർ എത്തിച്ചേരാറുണ്ട്. കനത്ത സ്ഫോടനത്തിെൻറ ശബ്ദം അപകടസ്ഥലത്തുനിന്നുണ്ടായതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദേശീയ ഗതാഗത സുരക്ഷാ വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
