മഹേഷ് ഭട്ടിനെ കൊലപ്പെടുത്താൻ ഗൂഢാലോചന; പ്രതിയെ യു.എസ് കൈമാറി
text_fieldsവാഷിങ്ടൺ: സംവിധായകൻ മഹേഷ് ഭട്ടിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ് രതിയായ ഉബൈദുല്ല അബ്ദുൽ റഷീദ് റേഡിയോവാലയെ യു.എസ് ഇന്ത്യക്ക് കൈമാറി. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻറ് അധികൃതർ കൈമാറിയ ഇയാളെ ഇന്ത്യൻ ഉദ്യോഗസ്ഥർ കസ്റ്റഡിലെടുത്തു.
കൊലപാതക ശ്രമം, കുറ്റകരമായ ഗൂഢാലോചന, വഞ്ചന, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായ റേഡിയോവാലയെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അധോലോക നായകൻ രവി പൂജാരിയുടെ സഹായിയായ ഇയാൾ മഹേഷ് ഭട്ടിനെ കൊലപ്പെടുത്താൻ 2014ലാണ് ഗൂഢാലോചന നടത്തിയത്. സി.ബി.ഐ നിർദേശപ്രകാരം ഇൻറർപോൾ പ്രതിയെ പിടികൂടാൻ അതിജാഗ്രത നിർദേശം നൽകിയിരുന്നു. തുടർന്ന് 2017 സെപ്റ്റംബർ 20നാണ് യു.എസ്. പൊലീസ് ന്യൂജഴ്സിയിലെ ഐസ്ലിനിൽ അറസ്റ്റ് ചെയ്തത്. പിന്നീട് ഇന്ത്യൻ അധികൃതർ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ ജഡ്ജിയാണ് റേഡിയോവാലയെ ഇന്ത്യയിലേക്ക് കയറ്റി അയക്കാൻ ഉത്തരവിട്ടത്.