കെന്നഡിക്ക് ഭാര്യ എഴുതിയ കത്ത് ലേലത്തിന്
text_fieldsബോസ്റ്റൺ: മുൻ യു.എസ് പ്രസിഡൻറ് ജോൺ എഫ്. കെന്നഡിക്ക് ഭാര്യ ജാക്വലിൻ എഴുതിയ കത്ത് ലേലത്തിന്. പരസ്പര ബന്ധത്തെയും കുടുംബത്തെയും സംബന്ധിച്ച് പറയുന്ന മൂന്ന് പേജ് കത്ത് 20,000 ഡോളറിലേറെ നേടുമെന്നാണ് കരുതുന്നത്. മാസാച്ചുെസറ്റ്സ് സെനറ്ററായിരിക്കെ കെന്നഡിക്ക് എഴുതിയ കത്താണിത്.
ജാക്വലിൻ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ധാരാളം എഴുത്തുകൾ അയച്ചിരുന്നുവെന്നും എന്നാൽ, ഭർത്താവിന് എഴുതിയ കത്തുകളിൽ കണ്ടെടുക്കപ്പെട്ടത് ഇതു മാത്രമാണെന്നും ലേലം സംഘടിപ്പിക്കുന്ന ആർ.ആർ കമ്പനി അധികൃതർ പറയുന്നു. 1961ൽ യു.എസിെൻറ 35ാമത് പ്രസിഡൻറായ കെന്നഡി 1963ൽ കൊല്ലപ്പെടുകയായിരുന്നു.
സോവിയറ്റ് യൂനിയനുമായി ശീതയുദ്ധം ശക്തമായ കാലത്ത് അമേരിക്കയെ നയിച്ച പ്രസിഡൻറ് എന്ന നിലയിൽ കെന്നഡിക്ക് രാജ്യത്തിെൻറ ചരിത്രത്തിൽ സവിശേഷ സ്ഥാനമാണുള്ളത്.
