ആമസോൺ മഴക്കാടുകളിലെ തീയണക്കാൻ ഡികാപ്രിയോയുടെ വക 35 കോടി
text_fieldsന്യൂയോർക്ക്: കത്തിച്ചാമ്പലായിക്കൊണ്ടിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ മഴക്കാടുകളെ രക്ഷിക്കാൻ നടനും പരിസ്ഥിത ി പ്രവർത്തകനുമായ ലിയാനർഡോ ഡികാപ്രിയോയുടെ നേതൃത്വത്തിലെ സംഘടന രംഗത്ത്. ആമസോൺ മഴക്കാടുകളെ തീപിടിത്തത്തിൽനിന് ന് രക്ഷിക്കാൻ ഡികാപ്രിയോയുടെ നേതൃത്വത്തിലെ 'എർത്ത് അലയൻസ്' 35 കോടിയാണ് നൽകുന്നത്. തീയണക്കാൻ ശ്രമിക്കുന്ന പ്രദേ ശവാസികൾക്കും അവരുടെ സംഘടനകൾക്കുമാണ് സഹായ ധനം നൽകുക.
ഈ വർഷം ഇതുവരെ 72,000 കാട്ടുതീ ആണ് മേഖലയിൽ രേഖപ്പെടുത്തിയ ത്. കഴിഞ്ഞ വർഷം ബാധിച്ചതിനെക്കാൾ 80 ശതമാനം സ്ഥലങ്ങളിലേക്ക് ഇത്തവണ തീ വ്യാപിച്ചതായാണ് റിപ്പോർട്ട്. ആമസോൺ കത്തിയ െരിയുന്ന ചിത്രങ്ങൾ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ച് ഡികാപ്രിയോ അടക്കം നിരവധി പ്രമുഖർ വിഷയത്തിൽ പ് രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.
‘ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകള്‍, ഭൂമിയിലെ ഓക്സിജന്‍റെ 20 ശതമാനം ന ൽകുന്ന മേഖല, ലോകത്തിന്‍റെ ശ്വാസകോശം കഴിത്ത 16 ദിവസമായി കത്തിക്കൊണ്ടിരിക്കുകയാണ്. ഒരു മാധ്യമവും അതേക്കുറിച്ച് മ ിണ്ടുന്നില്ല, എന്തുകൊണ്ട്?’ -എന്ന് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ ഡികാപ്രിയോ ചോദ്യമുയർത്തിയിരുന്നു.
പിന്നാലെയാണ് ഫണ്ട് കണ്ടെത്താൻ നടപടി ആരംഭിച്ചത്. പണം നൽകുന്നതിന് പുറമെ പരിസ്ഥിതി സ്നേഹികളിൽനിന്ന് ധനസമാഹരണത്തിനും നടൻ മുൻകൈ എടുക്കുന്നുണ്ട്. 'എർത്ത് അലയൻസ്' വെബ്സൈറ്റിൽ ആമസോൺ ഫോറസ്റ്റ് ഫണ്ട് എന്ന പേരിലാണ് ഡികാപ്രിയോയും സുഹൃത്തുക്കളും സംഭാവന തേടുന്നത്.