Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാൾമാർട്ട്​ വിതരണ...

വാൾമാർട്ട്​ വിതരണ കേന്ദ്രത്തിൽ വെടിവെപ്പ്​; രണ്ട്​ പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
വാൾമാർട്ട്​ വിതരണ കേന്ദ്രത്തിൽ വെടിവെപ്പ്​; രണ്ട്​ പേർ കൊല്ലപ്പെട്ടു
cancel

വാഷിങ്​ടൺ: യു.എസിൽ വാൾമാർട്ട്​ വിതരണ കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ രണ്ട്​​ പേർ കൊല്ലപ്പെട്ടു. നാല്​ പേർക്ക്​ പരിക്കേറ്റു. കാലിഫോർണിയയിലെ വിതരണ കേന്ദ്രത്തിലാണ്​ വെടിവെപ്പുണ്ടായത്​. കാലിഫോർണിയ ആരോഗ്യവിഭാഗം മീഡിയ മാനേജർ അലിസൺ ഹെൻഡ്രിക്​സണാണ്​ ഇക്കാര്യം അറിയിച്ചത്​.

ശനിയാഴ്​ച മൂന്ന്​ മണിയോടെയായിരുന്നു സംഭവം. അക്രമി വാൾമാർട്ടി​​െൻറ പ്രധാന കെട്ടിടത്തിലേക്ക്​ കാർ ഇടിച്ചു കയറ്റുകയായിരുന്നു. തുടർന്ന്​ സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെ വെടിയുതിർത്തു.

പരിക്കേറ്റ്​ ചികിൽസയിൽ കഴിയുന്ന നാല്​ പേരുടെയും നില ഗുരുതരമല്ലെന്ന്​ കാല​ിഫോർണിയയിലെ സ​െൻറ്​ എലിസബത്ത്​ കമ്യൂണിറ്റി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടാൻ അവർ തയാറായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US ShootingWallmart
Next Story