കനേഡിയൻ ഹോക്കി ടീം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 14 പേർ മരിച്ചു
text_fieldsടൊറൻഡോ: കാനഡയിൽ െഎസ് ഹോക്കി ജൂനിയർ ടീമുമായി സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് താരങ്ങളുൾപ്പെടെ 14 പേർ മരിച്ചു. പടിഞ്ഞാറൻ പ്രവിശ്യയായ സസ്കേചെവാനിലെ ഹൈവേയിൽ ട്രക്കുമായി കൂട്ടിയിടിച്ചാണ് ബസ് അപകടത്തിൽപെട്ടത്. സംഭവത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണ്. 16നും 21നുമിടയിലുള്ളവരാണ് മരിച്ചവരിലധികവും.
ഹംബോൾട്ട് ബ്രോൺകോസ് ടീമിെൻറ ബസാണ് അപകടത്തിൽപെട്ടത്. ഡ്രൈവറടക്കം 28 പേരായിരുന്നു ബസിലുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അപകടം. സസ്കേചെവാൻ ലീഗിൽ നിപാവിൻ ഹോക്സിനെതിരെ ജൂനിയർ ഹോക്കി പ്ലേ ഒാഫ് മത്സരത്തിനായി പുറപ്പെട്ടതായിരുന്നു ഹംബോൾട്ട് ബ്രോൺകോസ് ടീം.
സംഭവത്തിൽ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോയുൾപ്പെടെ നിരവധി പേർ അനുശോചനം അറിയിച്ചു. ‘ഞെട്ടിപ്പിക്കുന്ന വാർത്തയാണ് കേൾക്കേണ്ടിവന്നത്. ഹംബോൾട്ട് ടീമിെൻറ ഭാവിതാരങ്ങളെയാണ് നഷ്ടപ്പെട്ടത്.’ - ട്രൂഡോ ട്വിറ്ററിൽ കുറിച്ചു.
