അതിർത്തികൾ അടച്ച് സുരക്ഷ ഉറപ്പിക്കാൻ ലാറ്റിനമേരിക്ക
text_fieldsറോം: കോവിഡ്-19െൻറ വ്യാപനത്തെ തുടർന്ന് ചിലി, പെറു രാജ്യങ്ങൾ കര-വ്യോമ അതിർത്തികൾ അ ടക്കുന്നതായി പ്രഖ്യാപിച്ചു. 70 ശതമാനം സർവിസുകളും നിർത്തിവെക്കുന്നതായി ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ എയർലൈൻസായ ലാറ്റം അധികൃതർ അറിയിച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ 800 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴുപേർ മരിക്കുകയും ചെയ്തു. ചിലിയിൽ 155പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അർജൻറീന, ബ്രസീൽ, ഉറുഗ്വായ്, പരഗ്വെ രാജ്യങ്ങളും അതിർത്തികൾ ഭാഗികമായി അടച്ചു. ഈ രാജ്യങ്ങളിൽ രാത്രിസമയം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
വിദേശത്തു താമസിക്കുന്നവർക്കും നയതന്ത്രപ്രതിനിധികൾക്കും അന്താരാഷ്ട്ര സംഘടനകളിലെ അംഗങ്ങൾക്കും മാത്രമാണ് രാജ്യത്തേക്ക് പ്രവേശനമെന്ന് അർജൻറീനയും ബ്രസീലും വ്യക്തമാക്കി. അേതസമയം, ആരോഗ്യ പ്രവർത്തകർ വിലക്കുന്നതുവരെ ആളുകൾ കൂടിച്ചേരുന്നതിന് വിലക്കേർപ്പെടുത്തില്ലെന്ന് മെക്സിക്കൻ പ്രസിഡൻറ് ആൻഡ്രസ് മാനുവൽ ലോപസ് പറഞ്ഞു. ഹോണ്ടുറസിൽ നഗരങ്ങൾ ഭാഗികമായി അടച്ചിട്ടിരിക്കയാണ്. ഭക്ഷണസാധനങ്ങൾ വാങ്ങാൻ മാത്രമേ ആളുകളെ പുറത്തിറങ്ങാൻ അനുവദിക്കുന്നുള്ളൂ.