Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫോൺ സംഭാഷണ വിവാദം:...

ഫോൺ സംഭാഷണ വിവാദം: യുക്രെയ്​നിലെ യു.എസ്​ ദൂതൻ രാജിവെച്ചു

text_fields
bookmark_border
ഫോൺ സംഭാഷണ വിവാദം: യുക്രെയ്​നിലെ യു.എസ്​ ദൂതൻ രാജിവെച്ചു
cancel

വാഷിങ്​ടൺ: പ്രസിഡൻറി​​െൻറ ടെലിഫോൺ സംഭാഷണം വിവാദമായ സാഹചര്യത്തിൽ യുക്രെയ്​നിലെ യു.എസ്​ പ്രത്യേക ദൂതൻ കർട്​ വോൾകർ രാജിവെച്ചു. രാഷ്​ട്രീയ എതിരാളിക്കെതിരെ നടപടിയെടുക്കാൻ യുക്രെയ്​ൻ പ്രസിഡൻറ്​ വ്ലാദിമിർ സെലൻസ്​കിയിൽ സമ്മർദം ചെലുത്തുന്ന ട്രംപി​​െൻറ ഫോൺ സംഭാഷണം സി.ഐ.എ ഉദ്യോഗസ്​ഥൻ വഴി പുറത്തുവന്നിരുന്നു. തുടർന്ന്,​ ട്രംപിനെ ഇംപീച്ച്​​ ചെയ്യാനുള്ള നടപടികൾക്കൊരുങ്ങുകയാണ്​ ഡെമോക്രാറ്റിക്​ പാർട്ടി അംഗങ്ങൾ.

രഹസ്യസംഭാഷണത്തെക്കുറിച്ച്​ അന്വേഷിക്കുന്ന കോൺഗ്രസ്​ കമ്മിറ്റിക്കു മുമ്പാകെ വോൾക്കർ അടുത്താഴ്​ച ഹാജരാകും. ഡെമോക്രാറ്റിക്​ പ്രസിഡൻറ്​ സ്​ഥാനാർഥിത്വത്തിന്​ മത്സരിക്കുന്ന ജോ ബൈഡനും മകനുമെതിരെ നടപടിയെടുക്കാനാണ്​ ട്രംപ്​ സമ്മർദം ചെലുത്തിയത്​. യു​െക്രയ്​നിൽ ബൈഡ​​െൻറ മകൻ ഹണ്ടർ ബൈഡൻ നടത്തുന്ന കമ്പനിയെക്കുറിച്ച്​ അധികൃതർ അന്വേഷണം നടത്തിയെങ്കിലും ക്രമക്കേട്​ കണ്ടെത്താനായിരുന്നില്ല. തുടർന്നാണ്​ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്​ ട്രംപ്​ നേരിട്ട്​ രംഗത്തുവന്നത്​. ഇക്കഴിഞ്ഞ ജൂലൈയിലാണ്​ ട്രംപ്​ സെലൻസ്​കിയുമായി സംഭാഷണം നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsukraineEnvoyKurt VolkerDonald Trump
News Summary - Kurt Volker, Trump's special Ukraine envoy, resigns - World news
Next Story