Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുദ്ധപ്രഖ്യാപനം ആദ്യം നടത്തിയത് അമേരിക്കയാണെന്ന് ഉത്തരകൊറിയ

text_fields
bookmark_border
kim-unn-and-trump
cancel

പ്യോങ്‌യാങ്: യു.എസും ഉത്തരകൊറിയയും തമ്മിലുള്ള പോര്‍വിളി തുടരുന്നു. തങ്ങളുടെ രാജ്യത്തിന് നേരെ ആദ്യം യുദ്ധപ്രഖ്യാപനം നടത്തിയത് അമേരിക്കയാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ പറഞ്ഞു.

യു.എസാണ് ആദ്യം ഞങ്ങളുടെ രാജ്യത്തിന് നേരെ യുദ്ധം പ്രഖ്യാപിച്ചതെന്ന് ലോകം ഓര്‍ത്തിരിക്കണം. അമേരിക്ക ഞങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ സ്ഥിതിക്ക് പ്രതിരോധനടപടികള്‍ക്ക് സ്വീകരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. ഞങ്ങളുടെ ആകാശ അതിര്‍ത്തിയുടെ അകത്ത് അല്ലെങ്കില്‍ കൂടി യു.എസ് ബോംബര്‍ വിമാനങ്ങള്‍ വെടിവെച്ചിടാനും തങ്ങൾക്ക് അവകാശമുണ്ട്.

അതേസമയം, തങ്ങൾ യുദ്ധപ്രഖ്യാപനം നടത്തിയെന്ന വാർത്ത യു.എസ് നിഷേധിച്ചിട്ടുണ്ട്.

ആണവ-മിസൈല്‍ പരീക്ഷണങ്ങളുമായി ഇനിയും ഭീഷണി തുടര്‍ന്നാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. സ്വന്തം ജനതയെ പട്ടിണിക്കിടാനും കൊല്ലാനും യാതൊരു മടിയുമില്ലാത്ത ഭ്രാന്തനാണ് ഉത്തര കൊറിയയുടെ കിം ജോങ് ഉന്നെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്‍റിനെ ബുദ്ധിമാന്ദ്യം സംഭവിച്ച വൃദ്ധനെന്നു വിളിച്ചാണ് കിം ട്രംപിനെ പരിഹസിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kim un and trump
Next Story