ട്രംപ്-കിം രണ്ടാം ഉച്ചകോടി ഫെബ്രുവരിയിൽ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന ്നും ഫെബ്രുവരി അവസാനം വീണ്ടും കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചയുടെ വേദി എവിടെയ ാണെന്ന കാര്യം വൈറ്റ്ഹൗസ് പുറത്തുവിട്ടിട്ടില്ല.
2017 ജൂണിൽ ഇരുനേതാക്കളും സിംഗപ്പൂരിൽ നടത്തിയ കൂടിക്കാഴ്ച ചരിത്രമായിരുന്നു. ഉത്തര കൊറിയയുടെ പ്രത്യേക പ്രതിനിധിയായ കിം യോങ് ചോൽ കിമ്മിെൻറ കത്തുമായി വെള്ളിയാഴ്ച വൈറ്റ്ഹൗസിലെത്തിയിരുന്നു. ട്രംപുമായും വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ട്രംപുമായി വീണ്ടും കൂടിക്കാഴ്ചക്ക് തയാറാണെന്ന് നേരത്തേ കിം അറിയിച്ചിരുന്നു.
ട്രംപ് ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. രണ്ടാം ഉച്ചകോടിയുടെയും പ്രധാന ഉൗന്നൽ കൊറിയൻ ഉപദ്വീപിലെ സമ്പൂർണ ആണവ നിരായുധീകരണമായിരിക്കും. സിംഗപ്പൂർ ഉച്ചകോടിയിലെയും പ്രധാന അജണ്ട അതായിരുന്നു. ആണവായുധ പരീക്ഷണങ്ങൾ പൂർണമായി ഉപേക്ഷിക്കാമെന്നും പകരം യു.എസ് ഉപരോധങ്ങൾ പിൻവലിക്കണമെന്നുമായിരുന്നു ഉത്തര കൊറിയയുടെ പ്രധാന ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
