Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിം– ട്രംപ്​ ഉച്ചകോടി...

കിം– ട്രംപ്​ ഉച്ചകോടി വീണ്ടും?

text_fields
bookmark_border
കിം– ട്രംപ്​ ഉച്ചകോടി വീണ്ടും?
cancel

സോ​ൾ: പ​ര​സ്​​പ​രം​ പോ​ർ​മു​ഖ​ത്തു​ള്ള ഉ​ത്ത​ര കൊ​റി​യ​ക്കും അ​മേ​രി​ക്ക​ക്കു​മി​ട​യി​ൽ സൗ​ഹൃ​ദ​ത്തി ​​​െൻറ പു​തു​വ​ഴി​ക​ൾ തേ​ടി ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ത​ല​വ​ന്മാ​ർ വീ​ണ്ടും സം​ഭാ​ഷ​ണ​ത്തി​ന്. യു.​എ​സ്​ പ് ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ​ട്രം​പും ഉ​ത്ത​ര കൊ​റി​യ​ൻ നേ​താ​വ്​ കിം ​ജോ​ങ്​ ഉ​ന്നും ത​മ്മി​ലെ ഉ​ച്ച​കോ​ട ി വൈ​കാ​തെ ന​ട​ന്നേ​ക്കു​മെ​ന്ന്​ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ സൂ​ചി​പ്പി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ത​മ്മി​ലെ പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഹാ​നോ​യി​ൽ ന​ട​ന്നു.

വി​യ​റ്റ്​​നാ​മി​ലാ​യി​രി​ക്കും ര​ണ്ടാം​ഘ​ട്ട ച​ർ​ച്ച​യെ​ന്ന്​ ദ​ക്ഷി​ണ കൊ​റി​യ​ൻ പ​ത്രം മു​ൻ​ഹ്വ ഇ​ൽ​ബോ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യും ന​യ​ത​ന്ത്ര ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന രാ​ജ്യ​മാ​ണ്​ വി​യ​റ്റ്​​നാം. രാ​ജ്യ​ത്ത്​ ഉ​ത്ത​ര കൊ​റി​യ​ക്ക്​ ന​യ​​ത​ന്ത്ര കാ​ര്യാ​ല​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തേ കു​റി​ച്ച്​ സോ​ളി​ലെ യു.​എ​സ്​ എം​ബ​സി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

യു.​എ​സും ഉ​ത്ത​ര​കൊ​റി​യ​യും ത​മ്മി​ലെ ര​ണ്ടാം ഉ​ച്ച​കോ​ടി​ക്ക്​ സ്​​ഥ​ലം നി​ർ​ണ​യി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ട്രം​പ്​ പ​റ​ഞ്ഞി​രു​ന്നു. ട്രം​പു​മാ​യി സം​ഭാ​ഷ​ണ​ത്തി​ന്​ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന്​ പു​തു​വ​ത്സ​ര സ​ന്ദേ​ശ​ത്തി​ൽ കിം ​ഉ​ന്നും വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ നി​ല​വി​ലു​ള്ള ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യു.​എ​സ്​ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uskim jong unworld newsmalayalam newsDonald Trump
News Summary - kim and trump meeting again -world news
Next Story