ബാഗ്ദാദിയുടെ സഹോദരിയെയും കുടുംബത്തെയും തുർക്കി സൈന്യം പിടികൂടി
text_fieldsവാഷിങ്ടൺ: കൊല്ലപ്പെട്ട ഐ.എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരിയെയും കുടുംബത്തെയും തുർക്കി സൈന്യം പി ടികൂടിയെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച സിറയയിലെ അസാസിൽ നടത്തിയ റെയ്ഡിലാണ് തുർക്കി സൈന്യം ബാഗ്ദാദിയുടെ സഹോദരി റസ്മിയ അവാദ് (65), അവരുടെ ഭർത്താവ്, മരുമകൾ എന്നിവർ പിടിയിലായത്.
ഐ.എസിന് വേണ്ടി പ്രവർത്തിച്ചിരുന്ന റസ്മിയയെയും കുടുംബത്തെയും പിടികൂടാൻ സൈന്യം നേരത്തെ ശ്രമം തുടങ്ങിയിരുന്നു. തുർക്കി അനിധിേവേശ പ്രദേശമായ അസാസിൽ നിന്നും ഒരു കണ്ടെയ്നറിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവർക്കൊപ്പം അഞ്ചു കുട്ടികൾ ഉണ്ടായിരുന്നതായും സൈനിക ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയെ അറിയിച്ചു. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്.
റസ്മിയ ഐ.എസിെൻറ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചിരുന്നുവെന്നാണ് സൂചന. ചോദ്യം ചെയ്യലിൽ നിന്നും കൂടുതൽ നേതാക്കളെ പിടികൂടാൻ കഴിഞ്ഞേക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഒക്ടോബർ 26ന് ഇത്ലിബിൽ യു.എസ് സൈന്യവും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും സംയുക്തമായി നടത്തിയ റെയ്ഡിൽ അബൂബക്കർ അൽ ബാഗ്ദാദിയും കുടുംബവും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് നടന്ന റെയ്ഡുകളിൽ ബാഗ്ദാദിയുടെ അനുയായികളും ബന്ധുക്കളും പിടിയിലായിരുന്നു.
