അസാൻജിനെ യു.എസിലേക്ക് നാടുകടത്തും
text_fieldsലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിലേക്ക് നാടുകടത്തുന്ന ഉത് തരവിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് ഒപ്പുവെച്ചു. യു.എസിെൻറ അപേക് ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. അതിനിടെ ഉത്തരവിൽ ഒപ്പുവെച്ചതോടെ അസാൻജിനെ യ ു.എസിലേക്കയക്കാൻ കോടതിക്കു മുന്നിൽ മറ്റു നിയമതടസ്സങ്ങളുണ്ടാകില്ല. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും ജാവീദ് വ്യക്തമാക്കി. ചാരവൃത്തിയുൾപ്പെടെ അസാൻജിനെതിരെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് 18 കേസുകളാണ് ചാർജ് ചെയ്തത്. സർക്കാർ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് തന്ത്രപ്രധാനമായ വിവരങ്ങൾ പുറത്തുവിട്ടു എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
അസാൻജിെൻറ ആരോഗ്യനില മോശമായതിനാൽ വെള്ളിയാഴ്ച നടക്കുന്ന വിചാരണയിൽ ഹാജരാകുമോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. അഫ്ഗാനിസ്താനിലും ഇറാഖിലും യു.എസ് നടത്തിയ രഹസ്യ പ്രവർത്തനങ്ങൾ പുറത്തുവിട്ടതോടെ അമേരിക്കയുടെ നോട്ടപ്പുള്ളിയാണ് ജൂലിയൻ അസാൻജ്. ലൈംഗികാരോപണക്കേസിൽ കുറ്റാരോപിതനായ അസാൻജ്
2012 മുതൽ ലണ്ടനിലെ എക്വഡോർ എംബസിയിൽ അഭയംേതടിയതായിരുന്നു.
അഭയം നൽകാനുള്ള തീരുമാനം എക്വഡോർ പിൻവലിച്ചതോടെ കഴിഞ്ഞ ഏപ്രിലിലാണ് ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യവ്യവസ്ഥ ലംഘിച്ച് എക്വഡോർ എംബസിയിൽ ഒളിവിൽ കഴിഞ്ഞതിന് 50 ആഴ്ചത്തെ തടവിനാണ് അസാൻജിനെ ബ്രിട്ടീഷ് േകാടതി ശിക്ഷിച്ചിരിക്കുന്നത്