Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പി​െൻറ...

ട്രം​പി​െൻറ ഉ​ത്ത​ര​വി​ന്​ യു.എസ്​ കോ​ട​തി​യു​ടെ വി​ല​ക്ക്​

text_fields
bookmark_border
ട്രം​പി​െൻറ ഉ​ത്ത​ര​വി​ന്​ യു.എസ്​ കോ​ട​തി​യു​ടെ വി​ല​ക്ക്​
cancel

വാ​ഷി​ങ്​​ട​ൺ: മ​ധ്യ​അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​ർ അ​മേ​രി​ക്ക​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്​ ത​ട​യു​ന്ന പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ ഉ​ത്ത​ര​വി​ന്​​ യു.​എ​സ്​ കോ​ട​തി​യു​ടെ താ​ൽ​ക്കാ​ലി​ക വി​ല​ക്ക്. സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ​യി​ലെ യു.​എ​സ്​ ഡി​സ്​​ട്രി​ക്​​ട്​​ ജ​ഡ്​​ജി ജോ​ൺ ടൈ​ഗ​ർ ആ​ണ്​ ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കു​ന്ന​ത്​ ഡി​സം​ബ​ർ 19 വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞ​ത്. ഇൗ ​മാ​സാ​ദ്യ​മാ​ണ്​ ട്രം​പ്​ ഉ​ത്ത​ര​വി​ൽ ഒ​പ്പു​വെ​ച്ച​ത്. ഉ​ത്ത​ര​വ്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളാ​ണ്​ ട്രം​പി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ദേ​ശീ​യ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ്​ കു​ടി​യേ​റ്റ​ക്കാ​രെ ത​ട​യു​​ന്ന​തെ​ന്നാ​ണ്​ ട്രം​പി​​​െൻറ വാ​ദം. കു​ടി​യേ​റ്റം ത​ട​യാ​ൻ മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ ട്രം​പ്​ ഭ​ര​ണ​കൂ​ടം സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യെ പി​ന്നോ​ട്ട​ടി​പ്പി​ക്കു​ന്ന കു​ടി​യേ​റ്റ​നി​യ​മ​ങ്ങ​ൾ പൊ​ളി​ച്ചെ​ഴു​തു​മെ​ന്നാ​യി​രു​ന്നു ട്രം​പി​​​െൻറ പ്ര​ഖ്യാ​പ​നം.

കു​ടി​യേ​റ്റ​ത്തി​നാ​യി അ​േ​പ​ക്ഷ ന​ൽ​കു​ന്ന ആ​ർ​ക്കും അ​മേ​രി​ക്ക​ൻ പൗ​ര​നാ​കാ​ൻ അ​നു​മ​തി​യു​ണ്ട്. ഇൗ ​വ്യ​വ​സ്​​ഥ​യി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്നാ​യി​രു​ന്നു ട്രം​പി​​​െൻറ പ്ര​ഖ്യാ​പ​നം. അ​തു​പോ​ലെ, അ​മേ​രി​ക്ക​യി​ൽ ജ​നി​ക്കു​ന്ന കു​ടി​യേ​റ്റ​ക്കാ​രു​ടെ മ​ക്ക​ളു​ടെ ആ​ർ​ജി​ത പൗ​ര​ത്വം എ​ടു​ത്തു​ക​ള​യു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്നും ക​ലാ​പ​ത്തി​ൽ​നി​ന്നും ര​ക്ഷ​തേ​ടി​യാ​ണ്​ ഹോ​ണ്ടു​റ​സ്, ഗ്വാ​ട്ട​മാ​ല, എ​ൽ​സാ​ൽ​വ​ഡോ​ർ തു​ട​ങ്ങി​യ മ​ധ്യ​അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ യു.​എ​സി​ൽ അ​ഭ​യം തേ​ടു​ന്ന​ത്. ഇൗ ​കു​ടി​യേ​റ്റ സം​ഘം കാ​ര​വ​ൻ എ​ന്ന പേ​രി​ലാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​വ​ർ ക്രി​മി​ന​ലു​ക​ളാ​ണെ​ന്നാ​ണ്​ ട്രം​പി​​​െൻറ അ​ഭി​പ്രാ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:immigrantsworld newsmalayalam newsDonald Trump
News Summary - Judge bars Trump administration's order-World news
Next Story