ജോൺസൺ കമ്പനി 800 കോടി ഡോളർ നഷ്ടപരിഹാരം നൽകണം
text_fieldsന്യൂയോർക്: ബഹുരാഷ്ട്ര കമ്പനി ഭീമനായ ജോണ്സണ് ആന്‍ഡ് ജോൺസെനതിരെ വീണ്ടും നഷ്ടപരിഹാരം ചുമത്തി കോടതി. ഏറ്റവും ഒടുവിലായി കാലിഫോര്‍ണിയയിലെ ഒരു യുവാവിെൻറ പരാതിയില്‍ 800കോടി ഡോളറാണ്(56,90,60,000 കോടി രൂപ) കമ്പനി നഷ്ടപരിഹാരമായി കൊടുക്കേണ്ടത്. നികോളാസ് മുറെയുടെ പരാതിയിലാണ് നടപടി.
ജോണ്സണ് ആൻഡ് ജോണ്‍സണും സഹകമ്പനിയായ ജന്സന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കുമെതിരെയാണ് കോടതി നടപടി. മാനസികാരോഗ്യത്തിനുള്ള കമ്പനിയുടെ ആൻറിസൈക്കോട്ടിക് റിസ്പെര്‍ഡല്‍ എന്ന മരുന്ന് ആണ്‍കുട്ടികളില്‍ സ്തനവളര്‍ച്ചയുണ്ടാക്കുന്ന ഗൈെനകോമാസ്റ്റിയ എന്ന രോഗത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മരുന്നിെൻറ പാര്‍ശ്വഫലത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും കമ്പനിയത് മറച്ചുവെച്ചു എന്നാണ് കോടതിയുടെ കണ്ടെത്തൽ.