Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിലും കാനഡയിലും...

യു.എസിലും കാനഡയിലും ജോൺസൺ ആന്‍റ്​ ജോൺസൺ പൗഡർ വിൽപന നിർത്തുന്നു

text_fields
bookmark_border
johnson-powder
cancel

ന്യൂയോർക്​: യു.എസിലും കാനഡയിലും ബേബി പൗഡർ വിൽപന നിർത്തിവെക്കുകയാണെന്ന്​ ​ജോൺസൺ ആൻറ്​ ജോൺസൺ കമ്പനി. തങ്ങളുടെ ഉൽപന്നത്തെ കുറിച്ച്​ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരന്നതിനെ തുടർന്ന്​ ആവശ്യം കുത്തനെ ഇടിഞ്ഞതിനാലാണ്​ വിൽപന നിർത്തുന്നതെന്നും കമ്പനി അറിയിച്ചു. 

പൗഡറിൽ ആസ്​ബെസ്​റ്റോസി​​െൻറ സാന്നിധ്യമുണ്ടെന്നും അത്​ കാൻസറിന്​ ഇടയാക്കുന്നുവെന്നും കാണിച്ച്​ ജോൺസൺ ആൻറ്​ ജോൺസൺ കമ്പനിക്കെതിരെ 19000​ത്തിലേറെ പരാതികളാണ്​ നിലവിലുള്ളത്​. ന്യൂജഴ്​സിയിലെ യു.എസ്​ ഡിസ്​ട്രിക്​റ്റ്​ കോടതിയിലാണ്​ പരാതികളിലേറെയും. എന്നാൽ, വർഷങ്ങളായി ശാസ്​ത്രീയ പരിശോധന നടത്തിയാണ്​ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതെന്നും കാൻസറിനു കാരണമാകുന്ന യാതൊന്നും പൗഡറിൽ ഇല്ലെന്നുമാണ്​ കമ്പനിയുടെ വാദം. 

പൗഡർ നിരന്തരം ഉപയോഗിച്ച്​ കാൻസർ ബാധിച്ച അനവധി പേർ നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ കമ്പനിക്കെതി​രെ കോടതിയെ സമീപിക്കുകയും ചെയ്​തിരുന്നു. ചിലതിൽ നഷ്​ടപരിഹാരം നൽകണമെന്ന്​ കോടതികൾ വിധി പുറപ്പെടുവിക്കുകയും ചെയ്​തു. അതിനിടെ വിൽപന നിർത്തിവെക്കാനുള്ള കമ്പനിയുടെ തീരുമാനം ജനകീയ വിജയമാണെന്ന്​ യു.എസ്​ പ്രതിനിധി രാജ കൃഷ്​ണമൂർത്തി പ്രതികരിച്ചു. ​കമ്പനിക്കെതിരായ യു.എസ്​ കോൺഗ്രസി​​െൻറ അന്വേഷണത്തിന്​ നേതൃത്വം നൽകുന്നത്​ മൂർത്തിയാണ്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsJohnson and Johnson PowderUS and Canada
News Summary - Johnson and Johnson Powder Supply stopped in US and Canada -Business News
Next Story