Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ഇം​പീ​ച്ച്​​മെൻറി​നെ​ക്കു​റി​ച്ച്​ ട്രം​പി​ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി –ജോ​ൺ കെ​ല്ലി

text_fields
bookmark_border
ഇം​പീ​ച്ച്​​മെൻറി​നെ​ക്കു​റി​ച്ച്​ ട്രം​പി​ന്​ മു​ന്ന​റി​യി​പ്പ്​  ന​ൽ​കി –ജോ​ൺ കെ​ല്ലി
cancel
വാ​ഷി​ങ്​​ട​ൺ: ഇം​പീ​ച്ച്​​മ​െൻറ്​ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​ പി​ന്​ നേ​ര​ത്തേ മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​താ​യി മു​ൻ വൈ​റ്റ്​​ഹൗ​സ്​ ചീ​ഫ്​ ഓ​ഫ്​ സ്​​റ്റാ​ഫ്​ ജോ​ൺ കെ​ ല്ലി. ത​​െൻറ ഉ​പ​ദേ​ശം സ്വീ​ക​രി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ്​ അ​ദ്ദേ​ഹ​മി​പ്പോ​ൾ ഇം​പീ​ച്ച്​​മ​െൻറ്​ നേ​രി​ടേ​ണ്ടി​വ​ന്ന​തെ​ന്നും കെ​ല്ലി ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, കെ​ല്ലി​യു​ടെ അ​വ​കാ​ശ​വാ​ദം ട്രം​പ്​ ത​ള്ളി.

കെ​ല്ലി ഒ​രി​ക്ക​ലും ​ ഇ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ആ ​നി​മി​ഷം വൈ​റ്റ്​​ഹൗ​സി​ൽ നി​ന്ന്​ അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ്​ ട്രം​പ്​ തു​റ​ന്ന​ടി​ച്ച​ത്. ട്രം​പി​​െൻറ വാ​ക്കു​ക​ൾ ശ​രി​വെ​ച്ച്​ വൈ​റ്റ്​​ഹൗ​സ്​ പ്ര​സ്​ സെ​​ക്ര​ട്ട​റി​യും രം​ഗ​ത്തു​വ​ന്നു.

കെ​ല്ലി​യു​ടെ കൂ​ടെ ജോ​ലി ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും മ​ഹാ​നാ​യ പ്ര​സി​ഡ​ൻറിനെ കൈ​കാ​ര്യം ചെ​യ്യാ​ൻ ​ത​ക്ക ക​ഴി​വൊ​ന്നും അ​ദ്ദേ​ഹ​ത്തി​നി​ല്ലെ​ന്നും സ്​​റ്റെ​ഫാ​നി ഗ്രി​ഷം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ്​ ട്രംപിനോട്​ പ്രതിഷേധിച്ച്​ കെ​ല്ലി ചീ​ഫ്​ ഓ​ഫ്​ സ്​​റ്റാ​ഫ്​ പ​ദ​വി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:John KellyDonald Trump
News Summary - john kelly
Next Story