ജോൺ ബോൾട്ടനെ പുറത്താക്കാൻ കാരണം ഇറാൻ വിഷയത്തിലെ ഭിന്നത
text_fieldsവാഷിങ്ടൺ: ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പുറത്താക്കാൻ കാരണം ഇറാൻ വിഷയത്തിൽ ഇരുവരും തമ്മിലുള്ള ഭിന്നത. എന്നാൽ ഇക്കാര്യങ ്ങളൊന്നും ബോൾട്ടെൻറ രാജിക്കത്തിൽ പറയുന്നില്ല.
ഉത്തരകൊറിയയും ഇറാനുമായുള്ള ബന്ധത്തി ൽ ബോൾട്ടെൻറ ഉപദേശം സഹിക്കാനാവാതെയാണ് ട്രംപ് പുറത്താക്കിയതെന്ന് ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നു. യുദ്ധക്കൊതിയന്മാരെ യു.എസ് മാറ്റിനിർത്തണമെന്ന് ഇറാൻ ബോൾട്ടനെ ഉദ്ദേശിച്ച് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉപരോധങ്ങളിൽ അയവുവരുത്തുന്നതിനെ കുറിച്ച് ട്രംപ് സൂചിപ്പിച്ചിരുന്നതായും ബ്ലൂംബർഗ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വൈറ്റ്ഹൗസിൽവെച്ച് പദ്ധതിയെ കുറിച്ച് ട്രംപ് സംസാരിച്ചപ്പോൾ ബോൾട്ടൻ ശക്തിയുക്തം എതിർക്കുകയായിരുന്നുവത്രെ. ട്രംപിെൻറ ആശയത്തിന് ട്രഷറി സെക്രട്ടറി സ്റ്റീവൻ നുഷിൻ പിന്തുണച്ചു. ഇരുവരുമായി അടുത്ത ബന്ധമുള്ള മൂന്നുപേരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
ഇറാനെതിരെ യു.എസ് പരമാവധി സമ്മർദം ചെലുത്തണമെന്ന പക്ഷക്കാരനായിരുന്നു ബോൾട്ടൻ. ഇറാനുമായി 2015ൽ ഒപ്പുവെച്ച ആണവകരാറിൽനിന്ന് പിന്മാറാനും ഉപരോധം പുനഃസ്ഥാപിക്കാനും ഏറ്റവും കൂടുതൽ ഉത്സാഹിച്ചതും ഇദ്ദേഹമായിരുന്നുവത്രെ.
ഇറാനുമായി ഉപാധിയില്ലാെത അടുത്താഴ്ച കൂടിക്കാഴ്ചക്കുതയാറാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഉപരോധങ്ങൾ നീക്കാതെ ചർച്ചയെ കുറിച്ച് ആലോചിക്കേണ്ടതില്ലെന്നാണ് റൂഹാനി നൽകിയ മറുപടി.