യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വം ഉറപ്പിച്ച് ബൈഡൻ
text_fieldsവാഷിങ്ടൺ: നവംബറിൽ നടക്കുന്ന യു.എസ്. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച് ജോ ബൈഡൻ. ചൊവ്വാഴ്ച ഏഴ് സംസ്ഥാനങ്ങളിൽ നടന്ന പ്രസിഡൻറ് സ്ഥാനാർഥിത്വ നാമനിർദേശകരുടെ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് ജോ ബൈഡന് സാധ്യതയേറിയത്.
അടുത്ത ആഴ്ച പടിഞ്ഞാറൻ വെർജീനിയയിലും ജോർജിയയിലുമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ കൂടി വിജയിച്ചാൽ ബൈഡന് സ്ഥാനാർഥിത്വം ഉറപ്പിക്കാം. ഏഴു സംസ്ഥാനങ്ങളിൽ പെൻസിൽവാനിയയാണ് ബൈഡന് അനുകൂല തരംഗം സൃഷ്ടിച്ചത്.
അതേസമയം, ട്രംപ് വീണ്ടും മത്സരിക്കുമെന്ന് മാർച്ചിൽ തന്നെ ഉറപ്പിച്ചിരുന്നു.
