Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതൊഴിലന്വേഷകർ യു.എസിനെ ...

തൊഴിലന്വേഷകർ യു.എസിനെ കൈവിടുന്നു; പ്രിയം കനഡയോടും ബ്രിട്ടനോടും

text_fields
bookmark_border
തൊഴിലന്വേഷകർ യു.എസിനെ കൈവിടുന്നു;  പ്രിയം കനഡയോടും ബ്രിട്ടനോടും
cancel

ല​ണ്ട​ൻ: ട്രം​പി​​​െൻറ കു​ടി​യേ​റ്റ വി​രു​ദ്ധ ന​യ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​കു​ന്ന​ത്​ തൊ​ഴി​ല​ന്വേ​ഷ​ക​രെ യു. ​എ​സി​ൽ​നി​ന്ന്​ അ​ക​റ്റു​ന്നു. വി​ദേ​ശി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഉ​ദാ​ര നി​ല​പാ​ട്​ തു​ട​രു​ന്ന കാ​ന ​ഡ, ബ്രി​ട്ട​ൻ രാ​ജ്യ​ങ്ങ​ളോ​ടാ​ണി​പ്പോ​ൾ പ്രി​യം കൂ​ടു​ത​ലെ​ന്ന്​ വി​ദേ​ശ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ​ക്കാ​ യു​ള്ള ​വെ​ബ്​​സൈ​റ്റാ​യ ‘ഇ​ൻ​ഡീ​ഡ്​’ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ഇ​ന്ത്യ​ക്കാ​രു​ൾ​പെ​ടെ അ​മേ​രി​ക്ക​യി​ലേ​ക്ക്​ തൊ​ഴി​ൽ​തേ​ടി പോ​കു​ന്ന​ത്​ കു​റ​യു​ന്ന​താ​യാ​ണ്​ ക​ണ്ടെ​ത്ത​ൽ.

വൈ​കാ​തെ ​െബ്ര​ക്​​സി​റ്റ്​ ന​ട​പ്പാ​കു​ന്ന​തോ​ടെ വി​ദേ​ശ തൊ​ഴി​ൽ ശ​ക്​​തി​ക്ക്​ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ബ്രി​ട്ട​നി​ൽ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ്​ കാ​ന​ഡ​ക്കു പു​റ​മെ ബ്രി​ട്ട​നി​ലേ​ക്ക്​ കു​ടി​യേ​റു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

സാ​േ​ങ്ക​തി​ക​ത, ഗ​വേ​ഷ​ണം, സാ​മ്പ​ത്തി​കം തു​ട​ങ്ങി ഉ​യ​ർ​ന്ന ശ​മ്പ​ളം ല​ഭി​ക്കു​ന്ന തൊ​ഴി​ലു​ക​ൾ​ക്കാ​യി കു​ടി​യേ​റു​ന്ന​വ​രെ​യാ​ണ്​ റി​പ്പോ​ർ​ട്ടി​ൽ പ​രി​ഗ​ണി​ച്ച​ത്. 2017 മ​ധ്യ​ത്തോ​ടെ തു​ട​ക്ക​മാ​യ പു​തി​യ പ്ര​വ​ണ​ത അ​തേ വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ കൂ​ടു​ത​ൽ ശ​ക്​​തി പ്രാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ക്കാ​ർ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന എ​ച്ച്​1-​ബി വി​സ​ക്ക്​ അ​ടു​ത്തി​ടെ യു.​എ​സി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ​വ​ന്നി​രു​ന്നു.
നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഇ​തു​വ​ഴി അ​വ​സ​ര​ങ്ങ​ൾ ന​ഷ്​​ട​മാ​യെ​ന്നു മാ​ത്ര​മ​ല്ല, പു​തി​യ തൊ​ഴി​ലു​ക​ൾ ഇ​ല്ലാ​താ​കു​ക​യും ചെ​യ്​​തു. ഇ​തി​നു പി​ന്നാ​ലെ, കാ​ന​ഡ​യി​ലേ​ക്ക്​ കു​ടി​യേ​റു​ന്ന​വ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യ​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്.

Show Full Article
TAGS:Job-seekers canada britain us immigration policies world news 
Next Story