ട്രംപിനെ പരിഹസിച്ച് ജെ.കെ. റൗളിങ്
text_fieldsവാഷിങ്ടൺ: ‘ഒരു മനുഷ്യെൻറ സ്വഭാവം പരീക്ഷിക്കാൻ നിങ്ങൾ അയാൾക്ക് അധികാരം നൽകുക’ എന്ന എബ്രഹാം ലിങ്കെൻറ വാക്കുകൾ കടമെടുത്ത് ജെ.കെ. റൗളിങ് ട്രോളിയത് മറ്റാരെയുമായിരുന്നില്ല. സാക്ഷാൽ ട്രംപിനെതന്നെ. തനിക്കെതിരെ സംസാരിച്ച ടെലിവിഷൻ അവതാരകയെ അവഹേളിച്ചതാണ് അമേരിക്കൻ പ്രസിഡൻറിനെതിരെ പരിഹാസശരമെയ്യാൻ റൗളിങ്ങിനെ പ്രേരിപ്പിച്ചത്. എം.എസ്.എൻ.ബി.സി ചാനലിെൻറ ‘മോണിങ് ജോ’ എന്ന പരിപാടിയുടെ സഹ അവതാരകയായ മിക ബ്രെസിൻസ്കിയെയാണ് ട്രംപ് അവഹേളിച്ചത്. െഎ.ക്യു കുറഞ്ഞവൾ എന്ന് മികയെ വിശേഷിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ട്രംപിെൻറ ട്വീറ്റ്.
‘മിക്കവരും വ്യത്യസ്തകൾക്കായി നിലയുറപ്പിക്കുന്നവരായിരിക്കും. എന്നാൽ, ഒരാളുടെ സ്വഭാവം അളക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ അയാളെ അധികാരമേൽപിക്കുക -എബ്രഹാം ലിങ്കൺ’ എന്നായിരുന്നു ഇതിനു മറുപടിയായി റൗളിങ് ട്വീറ്റ് ചെയ്തത്. ഇതിനാവെട്ട 35,000 മറു ട്വീറ്റുകളാണ് ഹാരിപോട്ടറിെൻറ കഥാകാരിക്ക് ലഭിച്ചത്.
റൗളിങ് ഇതാദ്യമായല്ല, ട്രംപിനെതിരെ രംഗത്തുവരുന്നത്. വിഖ്യാത അമേരിക്കൻ ഹൊറർ നോവലിസ്റ്റായ സ്റ്റീഫൻ കിങ്ങിനെ ട്രംപ് ട്വിറ്ററിൽ േബ്ലാക്ക് ചെയ്ത വേളയിൽ സ്റ്റീഫന് പിന്തുണയുമായി റൗളിങ് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
