Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജ​റൂ​സ​ലം: യു.എസ്...

ജ​റൂ​സ​ലം: യു.എസ് തീരുമാനം യു.​എ​ൻ പൊ​തു​സ​ഭ​ തള്ളി

text_fields
bookmark_border
ജ​റൂ​സ​ലം: യു.എസ് തീരുമാനം യു.​എ​ൻ പൊ​തു​സ​ഭ​ തള്ളി
cancel

യു​നൈ​റ്റ​ഡ്​ നാ​ഷ​ൻ​സ്​: ജ​റൂ​സ​ലം ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ച യു.എസ് ന​ട​പ​ടി​ക്ക് യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ തിരിച്ചടി. അമേരിക്കക്കെതിരെ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളും തു​ർ​ക്കി​യും ഉ​ൾ​പ്പെ​ട്ട ഒാ​ർ​ഗ​നൈ​സേ​ഷ​ൻ ഒാ​ഫ്​ ഇ​സ്​​ലാ​മി​ക്​ കോ​ഒാ​പ​റേ​ഷ​ൻ കൊണ്ടുവന്ന  പ്രമേയം പൊ​തു​സ​ഭ​യി​ൽ പാസായി. ഒമ്പതിനെതിരെ 128 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 

അമേരിക്കയുടെയും ഇസ്രയേലിന്‍റെയും കടുത്ത എതിർപ്പിനെ മറികടന്നാണ് യു.എൻ പൊതുസഭയിൽ പ്രമേയം പാസായത്. കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ​ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്​ യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം അമേരിക്ക​ വീ​റ്റോ ചെ​യ്​​തിരുന്നു. എന്നാൽ, ര​ക്ഷാ​സ​മി​തി​യി​ലെ 14 രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തി​ന്​ അ​നു​കൂ​ല​മാ​യി​ വോ​ട്ട്​ ചെ​യ്​​തു. 

യു.എസ്​ തീരുമാനത്തെ എതിർക്കുന്നവർക്ക് തങ്ങൾ​ നൽകുന്ന സഹായം വെട്ടിക്കുറക്കുമെന്ന്​ അമേരിക്കൻ അംബാസിഡർ നിക്കിഹാലെ അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്ക്​ താ​ക്കീ​ത് നൽകിയിരുന്നു. കാ​ര്യ​ങ്ങ​ൾ ​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ സസൂ​ക്ഷ്​​മം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ത​ങ്ങ​ൾ​ക്കെ​തി​രാ​യ നീ​ക്ക​ത്തി​ൽ​ നി​ന്ന്​ മ​റ്റു​ രാ​ജ്യ​ങ്ങ​ൾ പി​ന്മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഡിസംബർ ആറിനാണ്​ ജറൂസലം ഇസ്രായേൽ തലസ്​ഥാനമായി അംഗീകരിക്കുന്നതായി ട്രംപ്​ പ്രഖ്യാപിച്ചത്​. മു​സ്​​ലിം​ക​ളു​ടെ മൂ​ന്നാ​മ​ത്തെ പ്ര​ധാ​ന ആ​രാ​ധ​ന​ കേ​ന്ദ്ര​മാ​യ മ​സ്​​ജി​ദു​ൽ അ​ഖ്​​സ സ്​​ഥി​തി ​ചെ​യ്യു​ന്ന കി​ഴ​ക്ക​ൻ ജ​റൂ​സ​ലം കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ യു.​എ​സ്​ അം​ഗീ​ക​രി​ച്ച ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​നം. 1967ൽ ​പി​ടി​ച്ചെ​ടു​ത്ത കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ഇ​സ്രാ​യേ​ലി​​ന്‍റെ ഭാ​ഗ​മാ​യി യു.​എ​ൻ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestinianjerusalemworld newsmalayalam newsUN General AssemblyCapital ProclamationDonald Trump
News Summary - Jerusalem: UN General Assembly rejects Trump's Capital Proclamation -World News
Next Story