Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജ​യിം​സ്​...

ജ​യിം​സ്​ കോ​മി​ക്കെ​തി​രെ ഭീ​ഷ​ണി​യു​മാ​യി ​ട്രം​പ്​

text_fields
bookmark_border
ജ​യിം​സ്​ കോ​മി​ക്കെ​തി​രെ ഭീ​ഷ​ണി​യു​മാ​യി ​ട്രം​പ്​
cancel

വാ​ഷി​ങ്​​ട​ൺ: ​മു​ൻ എ​ഫ്.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ  ജ​യിം​സ്​ കോ​മി​ക്കെ​തി​രെ ഭീ​ഷ​ണി​യു​മാ​യി  യു.​എ​സ്​ ​​പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്.  മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ വി​വ​ര​ങ്ങ​ൾ  ചോ​ർ​ത്തി​ന​ൽ​കു​ന്ന​തി​നു​മു​മ്പ്​ താ​നു​മാ​യി  ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ ടേ​പ്പു​ക​ൾ ഇ​ല്ലെ​ന്ന്​  കോ​മി ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്​ ന​ല്ല​താ​യി​രി​ക്കു​മെ​ന്ന  ട്രം​പി​​​െൻറ ട്വി​റ്റ​ർ സ​ന്ദേ​ശം വി​വാ​ദ​മാ​യി. ​

പ്ര​സി​ഡ​ൻ​റി​​​െൻറ ഒാ​ഫി​സ്​  സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രു​മാ​യി ന​ട​ത്തു​ന്ന സം​ഭാ​ഷ​ണം  ട്രം​പ്​ ​ര​ഹ​സ്യ​മാ​യി ടേ​പ്​​ ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ്​  ട്വി​റ്റ​ർ സ​ന്ദേ​ശം സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി  യു.​എ​സ്​ മാ​ധ്യ​മ​ങ്ങ​ൾ രം​ഗ​ത്തു​വ​ന്നു.  2016 പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പു​വേ​ള​യി​ൽ  ട്രം​പി​​​െൻറ സ്​​ഥാ​പ​ന​ങ്ങ​ളും റ​ഷ്യ​യും ത​മ്മി​ൽ  ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​​​െൻറ  മേ​ൽ​നോ​ട്ട​ചു​മ​ത​ല വ​ഹി​ച്ചു​വ​രു​ക​യാ​യി​രു​ന്നു  കോ​മി. ചൊ​വ്വാ​ഴ്​​ച​യാ​ണ്​ അ​ദ്ദേ​ഹ​ത്തെ എ​ഫ്.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ സ്​​ഥാ​ന​ത്തു​നി​ന്നും ട്രം​പ്​  പു​റ​ത്താ​ക്കി​യ​ത്.

സ​ന്ദ​ർ​ശ​ക​രു​മാ​യി ന​ട​ത്തു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ  ടേ​പ്​​ ചെ​യ്യു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണം വൈ​റ്റ്​​ഹൗ​സ്​  പ്ര​സ്​ ഒാ​ഫി​സ്​ നി​ഷേ​ധി​ച്ചി​ട്ടി​ല്ല. സം​ഭാ​ഷ​ണ​ത്തി​​​െൻറ ടേ​പ്പു​ക​ളു​ണ്ടെ​ങ്കി​ൽ അ​ത്​  യു.​എ​സ്​ കോ​ൺ​​ഗ്ര​സി​ൽ വെ​ക്ക​ണ​മെ​ന്ന്​  ഡെ​മോ​ക്രാ​റ്റ്​ പാ​ർ​ട്ടി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.  സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ സം​ഭാ​ഷ​ണ​ങ്ങ​ൾ ടേ​പ്​​  ചെ​യ്​​ത്​ വി​വാ​ദ​ത്തി​ലാ​യ റി​പ്പ​ബ്ലി​ക്ക​ൻ കൂ​ടി​യാ​യ മു​ൻ  പ്ര​സി​ഡ​ൻ​റ്​ റി​ച്ചാ​ർ​ഡ്​ നി​ക്​​സ​ണു​മാ​യി താ​ര​ത​മ്യം  ചെ​യ്​​ത് നി​രീ​ക്ഷ​ക​ർ രം​ഗ​ത്തു​വ​ന്ന​ത്​ പ്ര​സി​ഡ​ൻ​റി​‍​​െൻറ ഒാ​ഫി​സി​ന്​ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fbiJames Comey
News Summary - James comey and donald trumph
Next Story