സുഷമ ന്യൂയോർക്കിൽ, നേതാക്കളുമായി ചർച്ച
text_fieldsന്യൂയോർക്: യു.എൻ വാർഷിക ജനറൽ അസംബ്ലിയിൽ പെങ്കടുക്കാൻ ന്യൂയോർക്കിലെത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഭൂട്ടാൻ, ബംഗ്ലാദേശ് പ്രധാനമന്ത്രിമാരുമായും യു.എ.ഇ, ബഹ്റൈൻ, തുനീഷ്യ, ലാത്വിയ, ഡെന്മാർക് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ചർച്ച നടത്തി. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകളും ഉപദേശകയുമായ ഇവാൻക ട്രംപുമായും അവർ കൂടിക്കാഴ്ച നടത്തി.
നവംബറിൽ ഹൈദരാബാദിൽ നടക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയിൽ അമേരിക്കൻ പ്രതിനിധിസംഘത്തെ നയിക്കുന്നത് ഇവാൻകയാണ്. ഇരു രാജ്യങ്ങളിലെയും വനിത സംരംഭകത്വത്തെക്കുറിച്ചും അധ്വാനശേഷി വികസനത്തെക്കുറിച്ചും തങ്ങൾ ചർച്ച നടത്തിയതായി ഇവാൻക ട്വീറ്റ് ചെയ്തു. ഉൗർജസ്വലയായ വിദേശകാര്യ മന്ത്രിയെയാണ് താൻ കണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായുള്ള സുഷമയുടെ കൂടിക്കാഴ്ചയിൽ റോഹിങ്ക്യൻ പ്രശ്നം ചർച്ചയായില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെക്കുറിച്ചാണ് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്ഗായിയുമായി ചർച്ചചെയ്തത്.
മറ്റു വിദേശകാര്യ മന്ത്രിമാരുമായുള്ള ചർച്ചയിൽ ഉഭയകക്ഷി സഹകരണം ചർച്ചയായതായി വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വ്യാപാരബന്ധങ്ങൾ വിപുലപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങളാണ് ചർച്ചചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
