Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇവാന്‍ക ട്രംപിന്‍െറ പേരിനായി കമ്പനികള്‍

text_fields
bookmark_border
ഇവാന്‍ക ട്രംപിന്‍െറ പേരിനായി കമ്പനികള്‍
cancel

ബെയ്ജിങ്: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ മകള്‍ ഇവാന്‍ക ട്രംപിന്‍െറ പേരിനായി ചൈനയിലെ കമ്പനികള്‍ തമ്മില്‍ മത്സരത്തില്‍. ‘ഇവാന്‍ക’ എന്ന പേര് കമ്പനിയുടെ ട്രേഡ്മാര്‍ക്കായി ലഭിക്കാന്‍ 65ഓളം കമ്പനികളാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. മദ്യകമ്പനികള്‍ മുതല്‍ വാള്‍പേപ്പര്‍ കമ്പനികള്‍ വരെ മത്സരിക്കാനുണ്ട്.

ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഭാരം കുറക്കാനുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനി തങ്ങളുടെ സൗന്ദര്യവര്‍ധക, പോഷക ഉല്‍പന്നങ്ങള്‍ക്ക് ‘ഇവാന്‍ക’ എന്ന പേര് ലഭിക്കാന്‍ 10 അപേക്ഷകളാണ് നല്‍കിയിരിക്കുന്നത്. സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രി ആന്‍ഡ് കോമേഴ്സിന്‍െറ ട്രേഡ് മാര്‍ക്ക് ഓഫിസിന്‍െറ വെബ്സൈറ്റാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ഏതെങ്കിലും കമ്പനിക്ക് ഇവാന്‍കയുടെ പേര് ട്രേഡ്മാര്‍ക്കായി ലഭിക്കുമോയെന്ന് ഉറപ്പില്ളെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ivanka trump daughter of us president donald trump
Next Story