ഇവാൻകയും കുഷ്നറും രണ്ടു വർഷംകൊണ്ട് സമ്പാദിച്ചത് 13.5 കോടി ഡോളർ
text_fieldsവാഷിങ്ടൻ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകൾ ഇവാൻകയും ഭര്‍ത്താവ് ജാരദ് കുഷ്നറും കഴിഞ്ഞ വർഷം 13.5 കേ ാടി ഡോളര്‍ വരുമാനം നേടിയതായി റിപ്പോര്‍ട്ട്. ട്രംപിെൻറ ഉപദേശകർകൂടിയാണ് ഇരുവരും. എന്നാൽ, അതിന് ശമ്പളം കൈപ് പറ്റുന്നില്ല. റിയല്‍ എസ്റ്റേറ്റ് ഹോർഡിങ്ങുകളും സ്റ്റോക്കുകളും ബോണ്ടുകളുമൊക്കെയാണ് വരുമാനം ഉയര്‍ത്തിയത്. ഇവാൻകയുടെ പേരിലുള്ള വാഷിങ്ടണ്‍ ഡി.സിയിലെ ഹോട്ടലില്‍നിന്ന് 2018ല്‍ 39.5 ലക്ഷം ഡോളര്‍ വരുമാനമാണ് ലഭിച്ചത്.
വിദേശ നയതന്ത്രജ്ഞരുടെ പ്രധാന സാങ്കേതമാണത്. ഹാന്‍ഡ് ബാഗുകള്‍, ഷൂകള്‍ തുടങ്ങിയ ഉൽപന്നങ്ങള്‍ നിർമിക്കുന്ന മറ്റൊരു കമ്പനിയില്‍നിന്നും 10 ലക്ഷം ഡോളര്‍ വരുമാനവും ഇവാൻക സമ്പാദിച്ചു. ന്യൂയോർക് സിറ്റി അപ്പാർട്മെൻറുകളില്നിന്ന് ലക്ഷക്കണക്കിന് ഡോളര്‍ വരുമാനമാണ് കുഷ്‌നര്‍ നേടിയത്. കൂടാതെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപ സ്ഥാപനമായ കേഡറിെൻറ ഓഹരിയില്‍നിന്നു 2.5 കോടി ഡോളറും സമ്പാദിച്ചു. 2.8 കോടി ഡോളറാണ് ദമ്പതികളുടെ കഴിഞ്ഞ വര്‍ഷത്തെ കുറഞ്ഞ വരുമാനമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വിവരങ്ങള്‍ നിര്‍ബന്ധമായും സര്‍ക്കാറിന് സമര്‍പ്പിക്കേണ്ടതുണ്ട്.