Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇവാൻക ട്രംപി​ന്‍റെ...

ഇവാൻക ട്രംപി​ന്‍റെ സഹായിക്ക്​ കോവിഡ്​ 

text_fields
bookmark_border
ivanka-trump
cancel

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ ഉപദേഷ്​ടാവും മകളുമായ ഇവാൻകയുടെ പേഴ്​സണൽ അസിസ്​റ്റൻറിന്​ കോവിഡ്​-19 സ്​ഥിരീകരിച്ചു. ഇതോടെ മൂന്നാമത്തെ ആൾക്കാണ്​ വൈറ്റ്​ഹൗസിൽ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. 

അതേസമയം, പേഴ്​സണൽ അസിസ്​റ്റൻറുമായി ഇവാൻക അടുത്തിടെ ബന്ധം പുലർത്തിയിട്ടില്ലെന്നാണ്​ റിപ്പോർട്ട്​. വെള്ളിയാഴ്​ച ഇവാൻകക്കും ഭർത്താവ്​ ജാരെദ്​ കുഷ്​നറിനും കോവിഡ്​ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവാണ്​. 

നേരത്തേ, വൈസ്​പ്രസിഡൻറ്​ മൈക്​പെൻസി​ന്‍റെ പ്രസ്​ സെക്രട്ടറിക്കും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. രാജ്യത്ത്​ കോവിഡ്​ പടർന്നു പിടിക്കു​േമ്പാഴും ട്രംപും പെൻസും മാസ്​ക്​ പോലുള്ള സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാൻ വിസമ്മതിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsivanka trumpmalayalam newscovid 19covid Positive
News Summary - Ivanka Trump Aide Covid Positive -World News
Next Story