Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാന് രഹസ്യ ആണവ സംഭരണശാല ഉണ്ടെന്ന് ഇസ്രായേൽ

text_fields
bookmark_border
ഇറാന് രഹസ്യ ആണവ സംഭരണശാല ഉണ്ടെന്ന് ഇസ്രായേൽ
cancel

യു.എൻ: ഇറാനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന് രഹസ്യ ആണവ സംഭരണശാല ഉണ്ടെന്ന് നെതന്യാഹു ആരോപിച്ചു. ഐക്യരാഷ്ട്ര സഭ പൊതു സമ്മേളനത്തിലാണ് പുതിയ ആരോപണം ഇസ്രായേൽ ഉന്നയിച്ചത്.

ഇറാന്‍റെ നിലപാട് 2015ലെ ആണവ ഉടമ്പടിയുടെ ലംഘനമാണെന്ന് നെതന്യാഹു പറഞ്ഞു. ആണവായുധം ഇപ്പോഴും വികസിപ്പിക്കുന്നു എന്നതിനുള്ള തെളിവാണിത്. സംഭരണശാലയിൽ വലിയ ആണവ ശേഖരവും അസംസ്കൃത വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. ഇറാന്‍റെ രഹസ്യ ആണവായുധ പദ്ധതിയുടെ ഭാഗമാണ് സംഭരണശാലയെന്നും നെതന്യാഹു വ്യക്തമാക്കി.

നെതന്യാഹുവിന്‍റെ ആരോപണത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. വ്യാജവും അർഥ ശൂന്യവും അനാവശ്യവുമായ ആരോപണങ്ങളാണ് ഇസ്രായേൽ ഉന്നയിച്ചതെന്ന് വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം നവംബറിൽ പ്രാബല്യത്തിൽ വരും. ഉ​​പ​​രോ​​ധം നി​​ല​​വി​​ൽ ​​വ​​ന്നാ​​ൽ ഇ​​റാ​​നി​​ൽ ​​നി​​ന്ന്​ എ​​ണ്ണ വാ​​ങ്ങു​​ന്ന​​ത്​ അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന്​ അ​​മേ​​രി​​ക്ക സ​​ഖ്യ രാ​​ഷ്​​​ട്ര​​ങ്ങ​​ളോ​​ട്​ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ചൈ​​ന ക​​ഴി​​ഞ്ഞാ​​ൽ ഇ​​ന്ത്യ​​യാ​​ണ്​ ഇ​​റാ​​​​െൻറ ഏ​​റ്റ​​വും വ​​ലി​​യ എ​​ണ്ണ ഇ​​ട​​പാ​​ടു രാ​​ജ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israel PM Benjamin Netanyahu Claims Iran Has ‘Secret Atomic Warehouse’- World News
Next Story