ഇസ്രായേൽ-ഫലസ്തീൻ സമാധാനം: മധ്യസ്ഥനാകാമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഇസ്രായേൽ-ഫലസ്തീൻ സമാധാനത്തിന് മാധ്യസ്ഥ്യം വഹിക്കാൻ തയാറാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ശാശ്വത പരിഹാരമാർഗമാണ് യു.എസ് തേടുന്നതെന്നും ട്രംപ് അറിയിച്ചു. ഇസ്രായേൽ-ഫലസ്തീൻ നേതാക്കൾ പ്രശ്നങ്ങൾ പരസ്പരം ചർച്ചചെയ്യാനുള്ള വേദിയാണ് ആദ്യം വേണ്ടത്. ഇതിലൂടെ മാത്രമേ സമാധാനപ്രക്രിയകളിലേക്ക് എത്താനാവൂ. എന്നാൽ, ഇൗ വിഷയത്തിൽ യു.എസോ മറ്റു രാജ്യങ്ങളോ ഉടമ്പടി കൊണ്ടുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിയുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. വൈറ്റ് ഹൗസിൽ കൂടിക്കാഴ്ചക്കെത്തിയ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനാണ് ട്രംപ് ഉറപ്പുനൽകിയത്. ട്രംപ് അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യൻ സമാധാനപ്രക്രിയകളുടെ പുരോഗതിയെക്കുറിച്ചും ഫലസ്തീൻ-യു.എസ് ബന്ധം ശക്തിപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു. കഴിഞ്ഞ ദിവസമാണ് കൂടിക്കാഴ്ചക്കായി അബ്ബാസ് വൈറ്റ്ഹൗസിലെത്തിയത്. അതിനിടെ ഫലസ്തീൻ ജനതയുടെ മണ്ണിൽ ഇസ്രായേലിെൻറ അധിനിവേശം നിർത്താൻ സമയമാണിതെന്ന് അബ്ബാസ് ഒാർമിപ്പിച്ചു. തീവ്രവാദത്തിനെതിരെയും ഒരുമിച്ചുപ്രവർത്തിക്കാനും ഇരുനേതാക്കളുംധാരണയിലെത്തി.
രണ്ടര മാസം മുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ൈവറ്റ്ഹൗസിലെത്തിയിരുന്നു. അന്ന് നെതന്യാഹുവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ ഫലസ്തീൻ പ്രശ്നം പരിഹരിക്കൻ ദ്വിരാഷ്ട്രഫോർമുല മാത്രമേയുള്ളൂ എന്ന വാദം അംഗീകരിക്കില്ലെന്നും ഏകരാഷ്ട്രമായാലും രണ്ടു രാഷ്ട്രമായാലും ഇരുകക്ഷികളും അം ഗീകരിക്കുന്ന പരിഹാരമാർഗത്തെ പിന്തുണക്കുമെന്നുമായിരന്നു ട്രംപ് പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
