ഗോലാൻ കുന്നുകളിലെ ഇസ്രായേൽ പരമാധികാരം അംഗീകരിക്കും -ട്രംപ്
text_fieldsവാഷിങ്ടൺ: പശ്ചിമേഷ്യയിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന വിവാദനീക്കവുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വീണ്ടും. സിറിയയിൽ നിന്ന് ഇസ്രായേൽ പിടിച്ചെടുത്ത ഗോലാൻ കുന്നുകളിലെ ഇസ്രായേലിെൻറ പരമാധികാരം അംഗീകരിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഇസ്രായേലിെൻറ സുരക്ഷക്കും മേഖലയുടെ സ്ഥിരതക്കും ഗോലാൻ നിർണായകമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
1967ലെ ആറുദിന യുദ്ധത്തിൽ സിറിയയിൽനിന്ന് ഇസ്രായേൽ പിടിെച്ചടുത്തതാണ് ഫലഭൂയിഷ്ഠമായ ഗോലാൻ പ്രദേശം. 1981ൽ രാഷ്ട്രത്തിനൊപ്പം പ്രദേശത്തെ ഇസ്രായേൽ കൂട്ടിച്ചേർത്തെങ്കിലും രാജ്യാന്തര സമൂഹം ഇത് അംഗീകരിച്ചിട്ടില്ല. ആദ്യമായാണ് ഒരു ലോക നേതാവ് ഗോലാൻ വിഷയത്തിൽ ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത്.
കഴിഞ്ഞവർഷം ഇസ്രായേലിെൻറ തലസ്ഥാനമായി ജറൂസലമിനെ അമേരിക്ക അംഗീകരിച്ച നടപടി ഏറെ വിവാദമായിരുന്നു.