ജൂലാൻ കുന്നുകളിലെ ഇസ്രായേൽ പരമാധികാരം അംഗീകരിച്ച ട്രംപിനെതിരെ വ്യാപക പ്രതിഷേധം
text_fieldsഡമസ്കസ്: ജൂലാൻ കുന്നുകളിലെ ഇസ്രായേൽ പരമാധികാരം അംഗീകരിക്കുമെന്ന യു.എസ് പ്രസ ിഡൻറ് ഡോണൾഡ് ട്രംപിെൻറ നിലപാടിനെ ശക്തമായി വിമർശിച്ച് സിറിയ. ഇസ്രായേലിനേ ാടുള്ള അന്ധമായ പക്ഷപാതിത്വമാണ് യു.എസിനെ ഇൗ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന ്ന് സിറിയ ആരോപിച്ചു. അന്താരാഷ്്ട്ര നിയമങ്ങൾ ലംഘിക്കുന്ന നിരുത്തരവാദപരമായ പ് രസ്താവനയാണ് ട്രംപ് നടത്തിയിരിക്കുന്നത്.
രാജ്യത്തിെൻറ തന്ത്രപ്രധാന ഭാഗം സ്വതന്ത്രമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും സിറിയൻ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലാൻ കുന്നുകളുടെ തൽസ്ഥിതി സംബന്ധിച്ച യു.എൻ കരാറുകൾക്ക് വിരുദ്ധമാണ് യു.എസിെൻറ നടപടിയെന്ന് സിറിയയുടെ സഖ്യകക്ഷിയായ റഷ്യയും കുറ്റപ്പെടുത്തി.
ട്രംപിെൻറ അപക്വ തീരുമാനം സ്വീകാര്യമല്ലെന്ന് ഇറാനും വ്യക്തമാക്കി. പശ്ചിമേഷ്യൻ മേഖലയിൽ പുതിയ പ്രശ്നങ്ങൾക്കിടയാക്കുന്നതാണ് ട്രംപിെൻറ നയംമാറ്റമെന്ന് തുർക്കിയും അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിലെ സുപ്രധാന വിഷയങ്ങളിലൊന്നായ ജൂലാൻ കുന്നുകളുടെ പരമാധികാരം ഇസ്രായേലിനാണെന്ന് അംഗീകരിക്കുന്ന ആദ്യ ലോകനേതാവാണ് ട്രംപ്.
1967ലാണ് ഇസ്രായേൽ ജൂലാൻ കുന്നുകൾ പിടിച്ചെടുത്തത്. 1981ൽ ഇസ്രായേലിെൻറ ഭാഗമായി കൂട്ടിച്ചേർക്കുകയും ചെയ്തു. എന്നാൽ, അന്താരാഷ്ട്ര സമൂഹം ഇൗ നീക്കത്തെ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞാഴ്ച ഇസ്രായേൽ അധിനിവിഷ്ട ജൂലാൻ കുന്നുകൾ എന്ന പ്രയോഗം മാറ്റിയിരുന്നു യു.എസ്. 2007 മുതൽ ജൂലാൻ കുന്നുകളിലെ പരമാധികാരം യു.എസിനെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇസ്രായേൽ.