Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുടരെ കുരുതികളിൽ...

തുടരെ കുരുതികളിൽ നടുങ്ങി അമേരിക്ക; എന്നിട്ടും പ്രശ്​നം തോക്കല്ലെന്ന്​ ട്രംപ്​

text_fields
bookmark_border
തുടരെ കുരുതികളിൽ നടുങ്ങി അമേരിക്ക; എന്നിട്ടും പ്രശ്​നം തോക്കല്ലെന്ന്​ ട്രംപ്​
cancel
ന്യൂ​യോ​ർ​ക്​: ചൂ​താ​ട്ട പ​റു​ദീ​സ​യാ​യ ലാ​സ്​​വെ​ഗാ​സി​ൽ നി​റ​തോ​ക്കു​ക​ളു​മാ​യി ദൂ​രെ ഹോ​ട്ട​ൽ​മു​റി​യി​ലി​രു​ന്ന്​ സ്​​റ്റീ​ഫ​ൻ പാ​ഡോ​ക്​ എ​ന്ന​യാ​ൾ 58  പേ​െ​ര നി​ർ​ദ​യം വ​ധി​ക്കു​ക​യും 500 ലേ​റെ പേ​രെ പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്​​ത​തി​​െൻറ ഞെ​ട്ട​ലൊ​ടു​ങ്ങും​മു​െ​മ്പ​യാ​ണ്​ ടെ​ക്​​സ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം മ​റ്റൊ​രു തോ​ക്കു​ധാ​രി അ​മേ​രി​ക്ക​യെ വീ​ണ്ടും ക​ണ്ണീ​രി​ലാ​ഴ്​​ത്തി​യ​ത്. ഒ​രു മാ​സ​ത്തി​നി​ടെ തു​ട​രെ ര​ണ്ടു കു​രു​തി​ക​ൾ​ക്ക്​ സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടും പ​രി​ധി​വി​ട്ട ​േതാ​ക്കു​പ​യോ​ഗ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​പ​ക​രം തി​ടു​ക്ക​പ്പെ​ട്ട്​ ന്യാ​യീ​ക​ര​ണ​വു​മാ​യി പ്ര​സി​ഡ​ൻ​റ്​ ട്രം​പ്​ ഇ​റ​ങ്ങി​യ​താ​ണ്​​ കൗ​തു​ക​മാ​കു​ന്ന​ത്.

ആ​ക്ര​മി​ക്ക്​ മാ​ന​സി​കാ​സ്വാ​സ്​​ഥ്യ​മാ​ണെ​ന്നും തോ​ക്ക്​ ഒ​രു ഘ​ട​ക​മേ​യ​ല്ലെ​ന്നു​മാ​യി​രു​ന്നു ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ചി​ച്ച്​ ട്രം​പ്​ ന​ൽ​കി​യ സ​ന്ദേ​ശം. ത​​െൻറ രാ​ജ്യ​ത്ത്​ മാ​ന​സി​കാ​സ്വാ​സ്​​ഥ്യം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​ർ​ന്ന​ത്​ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും ഇ​ത്​ പ​രി​ഹ​രി​ക്കാ​നാ​ണ്​ അ​ടി​യ​ന്ത​ര​ശ്ര​മം വേ​ണ്ട​തെ​ന്നും സം​ഭ​വ​ത്തി​നു​ട​ൻ ജ​പ്പാ​നി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി ട്രം​പ്​ പ​റ​ഞ്ഞു. 

ടെ​ക്​​സ​സ്​ സം​സ്​​ഥാ​ന​ത്തി​​െൻറ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ടി​വെ​പ്പാ​ണ്​ ഞാ​യ​റാ​ഴ്​​ച സ​ത​ർ​ലാ​ൻ​ഡ്​​ സ്​​പ്രി​ങ്​​സി​ലെ ഫ​സ്​​റ്റ്​ ബാ​പ്​​റ്റി​സ്​​റ്റ്​ ച​ർ​ച്ചി​ൽ അ​ര​ങ്ങേ​റി​യ​ത്. 23 പേ​രെ ച​ർ​ച്ചി​ന​ക​ത്തും അ​വ​ശേ​ഷി​ച്ച​വ​രെ പു​റ​ത്തു​മാ​ണ്​ ഇ​യാ​ൾ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. കൈ​യി​ൽ തോ​ക്കു​ക​രു​തി​യ മ​റ്റൊ​രാ​ൾ ഇ​യാ​ൾ​ക്കു നേ​രെ തോ​ക്കു​ചൂ​ണ്ടി​യ​തോ​ടെ ആ​യു​ധം​നി​ല​ത്തി​ട്ട്​ വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്തി. പൊ​ലീ​സ്​ പി​ന്തു​ട​ർ​ന്ന​തോ​ടെ അ​പ​ക​ട​ത്തി​ൽ​​പെ​ട്ട വാ​ഹ​ന​ത്തി​ൽ മ​രി​ച്ച നി​ല​യി​ലാ​ണ്​ പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsTexas church shootingDonald Trump
News Summary - 'This isn't a guns situation,' says Trump after Texas church shooting -World news
Next Story