ഐ.എസ് തലവന്‍ ബഗ്ദാദി ജീവനോടെയുണ്ടെന്ന് പെന്റഗണ്‍
text_fields
വാഷിങ്ടണ്‍: നിരവധിതവണ കൊല്ലപ്പെട്ടതായി അഭ്യൂഹം പരന്ന ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി ജീവനോടെയുണ്ടെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു. ബഗ്ദാദി കൊല്ലപ്പെട്ട വിവരം ഐ.എസ് ഒരിക്കലും ശരിവെച്ചിരുന്നില്ല. ബഗ്ദാദി ജീവനോടെയുണ്ടെന്നും ഐ.എസിന്‍െറ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്കാണ് മാധ്യമങ്ങളെ അറിയിച്ചത്. ബഗ്ദാദിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ്. നീതിപീഠത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ബഗ്ദാദിയുടെ തലക്ക് യു.എസ് 2.5 കോടി ഡോളര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ പുറത്തുവിട്ട ശബ്ദരേഖ ബഗ്ദാദിയുടേതാണെന്ന് ഐ.എസ് അവകാശപ്പെട്ടിരുന്നു.
യു.എന്‍
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
